ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാന്റെ അധിക സുരക്ഷ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടതല്ല, മറിച്ച് കേന്ദ്രം നിയോഗിച്ചവരാണ്. അതിനാൽ ഗവർണറുടെ സുരക്ഷക്കായി എത്തിയ സി.ആര്.പി.എഫ് ഉദ്യോഗസ്ഥരുടെ ചെലവ് വഹിക്കുക കേന്ദ്രമോ സംസ്ഥാനമോ എന്നതിൽ അവ്യക്തത തുടരുകയാണ്. സംസ്ഥാന സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം കാത്തിരിക്കുകയാണ്. അതു കൊണ്ട് കേന്ദ്രം തന്നെ പണം ചെലവാക്കട്ടെ എന്നാണ് സംസ്ഥാനത്തിന്റെ നിലപാട്. സംസ്ഥാനം ചെലവ് വഹിക്കണം എന്ന് നിർദ്ദേശം വന്നാൽ രാജ്ഭവന് സംസ്ഥാനം നൽകുന്ന ഫണ്ടിൽ നിന്ന് ഇതിനും പണം കണ്ടെത്താൻ സർക്കാർ പറഞ്ഞേക്കും. അന്തിമ തീരുമാനം മുഖ്യമന്ത്രിയുടേതാകും.
സി.ആര്.പി.എഫ് ഉദ്യോഗസ്ഥരുടെ ചെലവ് വഹിക്കുന്നത് കേന്ദ്രമോ സംസ്ഥാനമോ എന്നതിൽ അവ്യക്തത
