2 21

ആമസോണ്‍ തങ്ങളുടെ ക്വിക്ക് കൊമേഴ്സ് സേവനമായ ആമസോണ്‍ നൗ ഇന്ത്യയില്‍ ആരംഭിച്ചു. ബ്ലിങ്കിറ്റ്, സെപ്റ്റോ, സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ട് എന്നിവ ഇതിനകം ആധിപത്യം പുലര്‍ത്തുന്ന അള്‍ട്രാ-ഫാസ്റ്റ് ഡെലിവറി വിഭാഗത്തിലേക്ക് ഇതോടെ ആമസോണും പ്രവേശിച്ചിരിക്കുകയാണ്. 2024 ല്‍ ഇന്ത്യന്‍ ക്വിക്ക് കൊമേഴ്സ് വിപണി 7,00 കോടി ഡോളറിലെത്തി. 2022 ലെ 160 കോടി ഡോളറില്‍ നിന്നാണ് ക്വിക്ക് കൊമേഴ്‌സ് വിപണി ഈ വലിയ മുന്നേറ്റം നടത്തിയിരിക്കുന്നത്. ഇതാണ് ആമസോണ്‍ പോലുളള ബഹുരാഷ്ട്ര കമ്പനിയെ ഇന്ത്യന്‍ ദ്രുത വാണിജ്യ വിപണിയില്‍ പ്രവേശിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഓണ്‍ലൈന്‍ പലചരക്ക് ഓര്‍ഡറുകളില്‍ മൂന്നില്‍ രണ്ട് ഭാഗത്തിലധികവും മൊത്തത്തിലുള്ള ഇ-റീട്ടെയില്‍ വ്യാപാരത്തിന്റെ ഏകദേശം 10 ശതമാനവും ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലാണ് നടക്കുന്നത്. ദ്രുത വാണിജ്യ വിഭാഗത്തില്‍ ബ്ലിങ്കിറ്റിന് 46 ശതമാനം വിപണി വിഹിതം ഉളളതായും സെപ്റ്റോയ്ക്ക് 29 ശതമാനവും സ്വിഗ്ഗിക്ക് ഇന്‍സ്റ്റാമാര്‍ട്ടിന് 25 ശതമാനവും വിപണി വിഹിതം ഉളളതായും ബ്രോക്കറേജ് കമ്പനിയായ മോട്ടിലാല്‍ ഓസ്വാള്‍ കണക്കാക്കുന്നു.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *