റഷ്യന്‍ പ്രസിഡന്റ് വ്ളാദിമിര്‍ പുടിന്റെ വിമര്ശകന് അലക്സി നവല്‍നി മരിച്ചതായി റിപ്പോര്‍ട്ട്. ആര്‍ട്ടിക് ജയിലില്‍ മരിച്ച നിലയില്‍ ആണ് അദ്ദേഹത്തെ കണ്ടെത്തിയത് . വെള്ളിയാഴ്ച ഒരു നടത്തത്തിന് ശേഷം തിരിച്ചെത്തിയ നവല്‍നി അവശനായി ബോധം നഷ്ടപ്പെട്ട് വീണെന്നും ജയില്‍ അധികൃതര്‍ പറഞ്ഞു. റഷ്യയില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നവല്‍നിയുടെ മരണവാര്‍ത്ത. പുടിന്റെ ഏറ്റവും ശക്തമായ വിമര്‍ശകനെന്ന് ആഗോളതലത്തില്‍ അറിയപ്പെടുന്നയാളാണ് 47 വയസുകാരനായ നവല്‍നി. വിവിധ കേസുകളിലായി 19 വര്‍ഷം നവല്‍നിയ്ക്ക് തടവ് ശിക്ഷ വിധിച്ചിരുന്നു.2021 മുതല്‍ ആര്‍ട്ടിക് ജയിലില്‍ തടവിലായിരുന്നു നവൽനി.2020ല്‍ നവല്നിയ്ക്കേറ്റ വിഷബാധയില്‍ റഷ്യന്‍ ഭരണകൂടത്തിന് പങ്കുണ്ടെന്ന് വിമര്‍ശനമുയര്‍ന്നിരുന്നു. 2020ലെ വിഷബാധയില്‍ നിന്ന് രക്ഷപ്പെട്ട ശേഷം റഷ്യയിലേക്ക് തിരിച്ചെത്തിയ നവല്‍നി തട്ടിപ്പുകേസുകളിലും തീവ്രവാദ കേസുകളിലും ജയിലിലാകുകയായിരുന്നു.