അക്ഷയ് കുമാര്‍ നായകനായി എത്തുന്ന പുതിയ ചിത്രം ബഡേ മിയാന്‍ ചോട്ടേ മിയാന്‍ സിനിമയില്‍ പൃഥ്വിരാജും. കബീര്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. അക്ഷയ് കുമാറും പൃഥ്വിരാജും ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ പങ്കുവച്ചിട്ടുണ്ട്. ടൈഗര്‍ ഷ്രോഫും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് അലി അബ്ബാസ് സഫര്‍ ആണ്. ജാന്‍വി കപൂര്‍ നായികയായി എത്തുന്നത്. പൃഥ്വിരാജ് അഭിനയിക്കുന്ന നാലാമത്തെ ബോളിവുഡ് ചിത്രം കൂടിയാണിത്. 300 കോടി ബജറ്റില്‍ ഒരുങ്ങുന്ന ആക്ഷന്‍ ചിത്രമാണ് ബഡേ മിയാന്‍ ഛോട്ടേ മിയാന്‍. പൂജാ എന്റര്‍ടെയിന്‍മെന്റ്സിന്റെ ബാനറില്‍ ജാക്കി ഭഗ്നാനിയാണ് നിര്‍മാണം. അടുത്ത വര്‍ഷം ജനുവരിയോടെ ചിത്രം തിയേറ്ററുകളിലെത്തുമെന്ന് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്.