ചതിയന്മാരുടെ പാർട്ടിയിൽ നിൽക്കണോയെന്ന് കോൺഗ്രസ് നേതാവ് കെ മുരളീധരൻ പരിശോധിക്കണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലൻ. പറ്റുമെങ്കിൽ മുരളീധരൻ ഇടതുപക്ഷത്തിന് അനുകൂലമായ നിലപാടെടുക്കണമെന്നും, ബിജെപിയിലേക്ക് പോയ പത്മജയെ സംബന്ധിച്ച് പറഞ്ഞത് തന്തയെ പറയിപ്പിച്ച മകൾ എന്നാണ് ഇങ്ങനെ പറയാനൊന്നും സാധാരണ നിലയിൽ കോൺഗ്രസിലാരും വളർന്നിട്ടില്ലെന്നും ബാലൻ പറഞ്ഞു. രാഷ്ട്രീയമായി ഞങ്ങൾ ആക്രമിക്കാറുണ്ട് പക്ഷേ രൂപത്തിലുള്ള പ്രയോഗമൊന്നും നടത്താറില്ല ആ മനസ്സാക്ഷിക്കുത്താണ് കരുണാകരൻ്റെ സ്മൃതി മണ്ഡപത്തിൽ പോവാൻ പോലും സാധിക്കാത്ത രൂപത്തിലേക്ക് മാറിയതെന്നും ബാലൻ പറഞ്ഞു. കോൺഗ്രസിലെ എടുക്കാത്ത കാശല്ല താന്നെന്ന് മുരളീധരൻ തെളിയിക്കണമെന്നും കെ കരുണാകരനെ പറ്റി പറയാൻ പാടില്ലാത്ത കാര്യങ്ങളാണ് രാഹുൽ പറഞ്ഞത് അതിൽ കോൺഗ്രസ് പ്രവർത്തകർ അതൃപ്തിയിലാണ്, കൂടാതെ കോൺഗ്രസിലെ കത്തിനപ്പുറമുളള ഞെട്ടിക്കുന്ന വിവരം പുറത്തു വരുമെന്നും എകെ ബാലൻ പറഞ്ഞു.
കെ മുരളീധരൻ ഇടതുപക്ഷത്തിനൊപ്പം നിൽക്കണമെന്ന് എകെ ബാലൻ
