ധ്യാന്‍ ശ്രീനിവാസന് നായകനായെത്തിയ ‘ചീനട്രോഫി’യിലെ ‘അയ്യത്താര’ എന്നു തുടങ്ങുന്ന പ്രമോ ഗാനം പ്രേക്ഷകര്‍ക്കരികില്‍. ചിത്രത്തിന്റെ സംവിധായകനായ അനില്‍ ലാല്‍ ആണ് പാട്ടിനു വരികള്‍ കുറിച്ചത്. സൂരജ് സന്തോഷ്, വര്‍ക്കി, അനില്‍ ലാല്‍ എന്നിവര്‍ ചേര്‍ന്ന് ഈണമൊരുക്കി. റോയ് തോമസ് പാലാ, അനില്‍ ലാല്‍, വര്‍ക്കി എന്നിവര്‍ ചേര്‍ന്നു ഗാനം ആലപിച്ചിരിക്കുന്നു. മനോരമ മ്യൂസിക് ആണ് പാട്ട് പുറത്തിറക്കിയത്. ധ്യാന്‍ ശ്രീനിവാസനെക്കൂടാതെ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലെ നായിക കെന്റി സിര്‍ദോ, ജാഫര്‍ ഇടുക്കി, സുധീഷ്, കെപിഎസി ലീല, ദേവിക രമേഷ്, പൊന്നമ്മ ബാബു, സുനില്‍ ബാബു, ജോണി ആന്റണി, ജോര്‍ഡി പൂഞ്ഞാര്‍, നാരായണന് കുട്ടി, വരദ, ബിട്ടു തോമസ് തുടങ്ങിയവരും അണിനിരക്കുന്ന ചിത്രമാണ് ‘ചീനട്രോഫി’. പ്രസിഡന്‍ഷ്യല്‍ മൂവീസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ അനൂപ് മോഹന്‍, ആഷ്ലിന് മേരി ജോയ്, ലിജോ ഉലഹന്നാന് എന്നിവര്‍ ചേര്‍ന്നു ചിത്രം നിര്‍മിക്കുന്നു. പ്രശസ്ത ഷെഫ് സുരേഷ് പിള്ളയും ചിത്രത്തില്‍ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും ചീനട്രോഫിക്കുണ്ട്.
‘ചീനട്രോഫി’യിലെ ‘അയ്യത്താര’ ഗാനം
