ബെംഗളൂരു ആസ്ഥാനമായുള്ള സിംപിള്‍ എനര്‍ജിയുടെ പുതിയ സ്കൂട്ടറിന്റെ പ്രാരംഭവില എക്സ്ഷോറൂം വില 99,999 രൂപ. ബെംഗളൂരുവില്‍ നിന്ന് ബുക്ക് ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് മാത്രമായിരിക്കും ഈ വിലയ്ക്ക് വാഹനം ലഭിക്കുക. ബാക്കിയുള്ള സ്ഥലങ്ങളിലേക്കുള്ള വില ജനുവരി ആദ്യം പ്രഖ്യാപിക്കും. ഒറ്റ ചാര്‍ജില്‍ 151 കിലോമീറ്റര്‍ വരെ സഞ്ചരിക്കുന്ന ഡോട്ട് വണ്‍ വിഭാഗത്തിലെ ഏറ്റവും റേഞ്ചുള്ള സ്കൂട്ടറുകളിലൊന്നാണ്. ഒല എസ്1 എക്സാണ് വിപണിയിലെ ഡോട്ട് വണ്ണിന് എതിരെയുള്ളത്. 3.7കിലോവാട്ട്അവര്‍ കപ്പാസിറ്റിയുള്ള ബാറ്ററിയാണ് ഡോട്ട് വണ്ണില്‍. സ്കൂട്ടറിന് പരമാവധി റേഞ്ച് നല്കാന് സഹായിക്കും വിധമാണ് ടയറുകള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. 8.5 കിലോവാട്ട് കരുത്തുള്ള മോട്ടറാണ് സ്കൂട്ടറില്‍. 72 എന്‍എം ടോര്‍ക്കുമുണ്ട്. ഉയര്‍ന്ന വേഗം 105 കിലോമീറ്റര്‍. നോര്‍മല്‍ ഹോം ചാര്‍ജിങ്ങില്‍ എണ്‍പത് ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ 3.47 മണിക്കൂര്‍ മാത്രം മതി ഡോട്ട് വണ്ണിന്. ഫാസ്റ്റ് ചാര്‍ജ് ഉപയോഗിച്ചാല്‍ ഒരു മിനിറ്റില്‍ 1.5 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ചാര്‍ജു ചെയ്യാം. ഇക്കോ, റൈഡ്, ഡാഷ്, സോണിക് മോഡുകളുണ്ട് സ്കൂട്ടറിന്.
സിംപിള്‍ എനര്‍ജിയുടെ പുതിയ സ്കൂട്ടറെത്തി
