ഗൗതം അദാനിയുടെ ഉടമസ്ഥതയിലുള്ള അദാനി പോര്‍ട്‌സിന്റെ ലാഭത്തില്‍ 69 ശതമാനം വര്‍ധന. കഴിഞ്ഞ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോഴാണ് ലാഭത്തില്‍ വര്‍ധനയുണ്ടായിരിക്കുന്നത്. രണ്ടാം പാദത്തിന്റെ ലാഭക്കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. 1,677.48 കോടിയുടെ ലാഭമാണ് രണ്ടാംപാദത്തിലുണ്ടായത്. വരുമാനത്തില്‍ 33 ശതമാനം വര്‍ധനയും രേഖപ്പെടുത്തി. 5,210.8 കോടിയാണ് വരുമാനം. 1,311 കോടി ലാഭം കമ്പനിക്കുണ്ടാവുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. കമ്പനി കൈകാര്യം ചെയ്യുന്ന കാര്‍ഗോയിലും വര്‍ധനയുണ്ടായിട്ടുണ്ട്. സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാംപാദത്തിലും അദാനി പോര്‍ട്‌സിന്റെ കാര്‍ഗോ ഇടപാടുകള്‍ വര്‍ധിച്ചിരുന്നു. രണ്ടാംപാദത്തില്‍ കാര്‍ഗോയില്‍ 35 ശതമാനം വര്‍ധനയാണുണ്ടായത്.