തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിനുള്ളില്‍ 136 കോടി രൂപ ചെലവില്‍ ആഡംബര ഹോട്ടല്‍ നിര്‍മിക്കാന്‍ അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിംഗിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കി. 8,000 ചതുരശ്ര അടിയില്‍ 240 റൂമുകളുള്ള ഹോട്ടല്‍ നിര്‍മിക്കാനാണ് പദ്ധതി. അദാനി ഗ്രൂപ്പിന് കീഴിലുള്ള വിമാനത്താവളത്തിലെ നിലവിലുള്ള പാര്‍ക്കിംഗ് ഏരിയയിലാണ് ആധുനിക സൗകര്യങ്ങളുള്ള ഹോട്ടല്‍ വരുന്നത്. നവീകരണത്തിന്റെ ഭാഗമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ 1,300 കോടി രൂപയുടെ സിറ്റി സൈഡ് ഡവലപ്‌മെന്റ് അദാനി ഗ്രൂപ്പ് നടത്തിവരികയാണ്. ഇതിന്റെ ഭാഗമായാണ് ചാക്കയിലുള്ള അന്താരാഷ്ട്ര ടെര്‍മിലിന് മുന്‍വശത്ത് ഹോട്ടല്‍ നിര്‍മിക്കുന്നത്. ഈ ഭൂമി 2021ല്‍ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് 2021ല്‍ അദാനി ഗ്രൂപ്പിന് കൈമാറിയത്. അഞ്ച് നിലകളിലായിരിക്കും കെട്ടിട നിര്‍മാണം. രണ്ട് നിലകളിലായി ഭൂഗര്‍ഭ പാര്‍ക്കിംഗ് സൗകര്യവും ഒരുക്കും.
