Untitled 1 6

ഇരട്ട തിരക്കഥാകൃത്തുക്കളും അഭിനേതാക്കളുമായ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജും സംവിധായകരായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണ് വെടിക്കെട്ട്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതും ഇവര്‍ ഇരുവരുമാണ്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു വീഡിയോ ഗാനം ആസ്വാദകശ്രദ്ധ നേടുകയാണ്. ചിത്രത്തിന്റെ പ്രൊമോ സോംഗ് ആണ് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ‘അടക്ക വെറ്റില ചുണ്ണാമ്പ്’ എന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ജിതിന്‍ ദേവസ്സിയാണ്. സംഗീതം പകര്‍ന്നിരിക്കുന്നതും ആലപിച്ചിരിക്കുന്നതും ശ്യാമപ്രസാദ് ആണ്. ബിഗ് ബോസ് താരം ബ്ലെസ്‌ലിയുടെ സാന്നിധ്യമാണ് ഗാനത്തിന്റെ മറ്റൊരു ആകര്‍ഷണം. ആലാപനത്തിലെ ഹൈ എനര്‍ജി ദൃശ്യങ്ങളിലെ നൃത്തച്ചുവടുകളിലുമുണ്ട്. ജോബിന്‍ മാസ്റ്ററുടേതാണ് കൊറിയോഗ്രഫി. ഇരുന്നൂറോളം പുതുമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്. പുതുമുഖം ഐശ്യര്യ അനില്‍കുമാര്‍ ആണ് ചിത്രത്തിലെ നായിക.

കൊവിഡ് കാലത്ത് സംഭവിച്ച തകര്‍ച്ചയ്ക്കു ശേഷം ബോളിവുഡിന് പ്രതീക്ഷ പകര്‍ന്ന ചിത്രമായിരുന്നു ബ്രഹ്മാസ്ത്ര. രണ്‍ബീര്‍ കപൂറിനെ നായകനാക്കി അയന്‍ മുഖര്‍ജി സംവിധാനം ചെയ്ത ഫാന്റസി ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രം 25 ദിവസം കൊണ്ട് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത് 425 കോടിയാണ്. അത്രത്തോളമില്ലെങ്കിലും ബോളിവുഡില്‍ നിന്നുള്ള മറ്റൊരു ചിത്രവും ബോക്‌സ് ഓഫീസില്‍ മുന്നേറുകയാണ്. ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനും ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച നിയോ നോയര്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രം വിക്രം വേദയാണ് അത്. മാധവനും വിജയ് സേതുപതിയും ടൈറ്റില്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ച് 2017ല്‍ പ്രദര്‍ശനത്തിനെത്തിയ തമിഴ് ചിത്രത്തിന്റെ റീമേക്ക് ആണ് ഇത്. സെപ്റ്റംബര്‍ 30 ന് തിയറ്ററുകളിലെത്തിയ ചിത്രം ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് എട്ട് ദിവസം കൊണ്ട് നേടിയത് 103.82 കോടി. ഇതില്‍ വിദേശ മാര്‍ക്കറ്റുകളില്‍ നിന്നുള്ള കളക്ഷന്‍ മാത്രം 31.72 കോടി വരും.

ഇ-കോമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണ്‍ മാതൃകയില്‍ ഉപഭോക്താവിന്റെ ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ ഒരു കുടക്കീഴില്‍ അണിനിരത്താന്‍ സഹായിക്കുന്ന ഇന്‍ഷുറന്‍സ് ഇ- കോമേഴ്സ് പ്ലാറ്റ്ഫോമായ ഭീമ സുഗത്തിന് ഐആര്‍ഡിഎയുടെ അനുമതി. ഇന്‍ഷുറന്‍സ് പോളിസി തെരഞ്ഞെടുക്കല്‍, ക്ലെയിം സെറ്റില്‍മെന്റ് ഉള്‍പ്പെടെ വിവിധ ഇന്‍ഷുറന്‍സ് ആവശ്യങ്ങള്‍ നിറവേറ്റാന്‍ സഹായിക്കുന്നതാണ് ഭീമ സുഗം. വിവിധ കമ്പനികളുടെ ഇന്‍ഷുറന്‍സ് പോളിസികള്‍ ഈ പ്ലാറ്റ്ഫോമില്‍ ലഭ്യമാണ്. ലൈഫ് ഇന്‍ഷുറന്‍സ് കൗണ്‍സിലും ജനറല്‍ ഇന്‍ഷുറന്‍സ് കൗണ്‍സിലുമാണ് പ്ലാറ്റ്ഫോം നിയന്ത്രിക്കുന്നത്. ഇന്‍ഷുറന്‍സ് കമ്പനികള്‍, ഏജന്റ്സ്, ഇടനിലക്കാര്‍, ഉപഭോക്താക്കള്‍ എന്നിവയ്ക്ക് ഇതില്‍ പ്രവേശിക്കാന്‍ സാധിക്കും. ഡീമാറ്റ് ഇ- ഭീമ അല്ലെങ്കില്‍ ഇ- ഇന്‍ഷുറന്‍സ് അക്കൗണ്ട് വഴിയാണ് പോളിസിയുടമകള്‍ക്ക് സേവനം ലഭ്യമാക്കുന്നത്. പേപ്പര്‍ രൂപത്തില്‍ രേഖകള്‍ ഇതില്‍ സൂക്ഷിക്കേണ്ടതില്ല.

യുഎഇയില്‍ ബിസിനസ് നടത്താന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 24 മണിക്കൂറും വീസ സേവനം പ്രഖ്യാപിച്ചു. 60 മുതല്‍ 120 ദിവസം വരെ രാജ്യത്ത് തങ്ങാം. ഒരു തവണ മാത്രമേ രാജ്യത്തേക്കു പ്രവേശനം അനുവദിക്കു. 60 ദിവസം, 90 ദിവസം, 120 ദിവസം കാലാവധിയുള്ള 3 തരം വീസകള്‍ക്ക് ഇടനിലക്കാര്‍ ആവശ്യമില്ല. അപേക്ഷ ലഭിച്ചാല്‍ 48 മണിക്കൂറിനകം വീസ ലഭിക്കും. കുറഞ്ഞത് 6 മാസം കാലാവധിയുള്ള പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്, കളര്‍ ഫോട്ടോ, താമസ വിലാസം, താമസ കാലത്തെ ആരോഗ്യ ഇന്‍ഷുറന്‍സ് പാക്കേജ്, മടക്കയാത്രാ വിമാന ടിക്കറ്റ്, ബാങ്ക് ഇടപാട് രേഖ എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.

ജര്‍മ്മന്‍ ആഡംബര കാര്‍ ബ്രാന്‍ഡായ മെഴ്സിഡസ്-ബെന്‍സ് സാങ്കേതിക തകരാര്‍ നിമിത്തം 59,574 യൂണിറ്റ് ജിഎല്‍എസ് എസ്യുവികള്‍ തിരിച്ചുവിളിക്കുന്നതായി റിപ്പോര്‍ട്ട്. മൂന്നാം നിര സീറ്റ് പ്രശ്നം കാരണമാണ് നടപടി. 2018-നും 2022-നും ഇടയില്‍ നിര്‍മ്മിച്ചവയാണ് ഈ തകരാറിലായ മെഴ്‌സിഡസ് ബെന്‍സ് ജിഎല്‍എസ് എസ്യുവികള്‍. ഒരു അപകടമുണ്ടായാല്‍ സീറ്റുകള്‍ ലോക്ക് ചെയ്യാത്ത ഒരു തകരാറുമായാണ് ഈ ജിഎല്‍എസ് എസ്‌യുവികളുടെ മൂന്നാം നിര സീറ്റുകള്‍ വരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാര്‍ക്ക് വലിയ പരിക്ക് അല്ലെങ്കില്‍ മരണം ഉറപ്പാണെന്ന് ചുരുക്കം. തുടക്കത്തില്‍, നോര്‍ത്ത് അമേരിക്കന്‍ മാര്‍ക്കറ്റിനായിട്ടാണ് കമ്പനി തിരിച്ചുവിളിക്കല്‍ കാമ്പെയ്ന്‍ പുറപ്പെടുവിച്ചിരിക്കുന്നത്. 2020 മുതല്‍ 2022 മോഡല്‍ വര്‍ഷം വരെയുള്ള 51,998 മെഴ്സിഡസ് ബെന്‍സ് ജിഎല്‍എസ് എസ്യുവികള്‍ തിരിച്ചുവിളിച്ച മോഡലുകളില്‍ ഉള്‍പ്പെടുന്നു.

നിങ്ങള്‍ നിങ്ങളിലേയ്ക്ക് തന്നെ മുങ്ങിത്താഴുന്നതോടെ നിങ്ങളുടെ വൃത്തപരിധിയില്‍ നിന്ന് നിങ്ങള്‍ അകന്നകന്ന് പോയിക്കൊണ്ടിരിക്കുകയാണ്. മറ്റെല്ലാവരും തന്നെ ആ പരിധിയ്ക്ക് പുറത്താണ്. അവര്‍ ആ വൃത്തപരിധിയില്‍ പോലുമല്ല. ‘പ്രബുദ്ധതയുടെ സൗരഭ്യം’. ഓഷോ. സൈലന്‍സ് ബുക്‌സ്. വില 342 രൂപ.

നനഞ്ഞിരിക്കുമ്പോള്‍ പൊട്ടിപ്പോകാന്‍ നല്ല സാധ്യതയുള്ള ഒന്നാണ് നമ്മുടെ തലമുടി. ഇതിനു പുറമേ നാം വരുത്തുന്ന ചില തെറ്റുകള്‍ മുടിയുടെ അവസ്ഥയെ കൂടുതല്‍ മോശമാക്കും. ഏറ്റവും ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കില്‍ മുടിയുടെ ആരോഗ്യത്തെ അത് ബാധിക്കാം. മുടി നന്നായി പരിപാലിക്കാന്‍ അത് കഴുകുന്ന സമയത്ത് ഇനി പറയുന്ന തെറ്റുകള്‍ ഒഴിവാക്കാം. മുടിയുടെ അഴുക്കുകള്‍ മാറ്റാനും വൃത്തിയാക്കാനും ഷാംപൂ സഹായിക്കുമെന്നത് ശരിതന്നെ. എന്നാല്‍ നിരന്തരമുള്ള ഷാംപൂ ഉപയോഗം പ്രകൃതിദത്തമായ എണ്ണയെയും ഈര്‍പ്പത്തെയും ശിരോചര്‍മത്തില്‍ നിന്ന് നീക്കം ചെയ്യുന്നതാണ്. മുടി സ്ഥിരം കഴുകുന്നവരും ഷാംപൂ സ്ഥിരം ഉപയോഗിക്കരുത്. ആഴ്ചയില്‍ ഒന്നില്‍ കൂടുതലൊന്നും ഷാംപൂ ഉപയോഗിക്കേണ്ടതില്ലെന്ന് ഹെയര്‍ സ്‌റ്റൈലിസ്റ്റുകള്‍ പറയുന്നു. മുടി കഴുകാന്‍ ചൂടു വെള്ളം ഉപയോഗിക്കുന്നത് ശിരോചര്‍മത്തെയും തലമുടിയെയും വരണ്ടതാക്കും. മുടിയുടെ വേരുകളെ ദുര്‍ബലപ്പെടുത്താനും ഇതിടയാക്കും. ആദ്യം ചെറുചൂടു വെള്ളത്തിലും പിന്നീട് തണുത്ത വെള്ളത്തിലും മുടി കഴുകുന്നതാണ് ഉത്തമം. ഇത് ഹെയര്‍ കണ്ടീഷണറും മറ്റും ശിരോചര്‍മത്തിലേക്ക് ഇറങ്ങി ചെല്ലാനും ഈര്‍പ്പം നിലനിര്‍ത്താനും സഹായിക്കും. കുളി കഴിഞ്ഞയുടനെ ടവലുമായി തലയില്‍ മല്‍പിടുത്തം നടത്തുന്ന രീതിയും മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല. പരുക്കനായ ടവലുകള്‍ ഇതിനായി ഉപയോഗിക്കുന്നതും മുടിയെ പ്രതികൂലമായി ബാധിക്കും. മുടിയെ കാറ്റില്‍ ഉണങ്ങാന്‍ വിടുന്നതോ മാര്‍ദവമുള്ള ടവല്‍ ഉപയോഗിച്ച് ചെറുതായി ഒപ്പുന്നതോ ആണ് നല്ലത്. പലതരം ഉത്പന്നങ്ങള്‍ക്കും പലതരം രാസ ഫോര്‍മുലകളാണ് ഉള്ളത്. മുടി ഇതില്‍ ഒരെണ്ണവുമായി പൊരുത്തപ്പെട്ട് വരുമ്പോഴേക്കും അത് മാറ്റി മറ്റൊരെണ്ണം ഉപയോഗിക്കുന്നത് നല്ലതല്ല. മികച്ച നിലവാരമുള്ള ഏതെങ്കിലുമൊരു ഷാംപൂവോ ഹെയര്‍ കണ്ടീഷണറോ തിരഞ്ഞെടുത്ത് പറ്റുമെങ്കില്‍ അതുതന്നെ സ്ഥിരമായി ഉപയോഗിക്കുക.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *