ഇന്‍സ്റ്റഗ്രാം റീലുകളിലൂടെ വൈറലായ മലയാളി മോഡല്‍ ആരാധ്യ ദേവി (ശ്രീലക്ഷ്മി സതീഷ്) യുടെ ഗ്ലാമര്‍ വിഡിയോയുമായി സംവിധായകന്‍ രാം ഗോപാല്‍ വര്‍മ. ‘വാട്ടറിങ് ദ് ഡാന്‍സ്’ എന്ന അടിക്കുറിപ്പോടെ രാം ഗോപാല്‍ വര്‍മ്മ തന്റെ യൂട്യൂബ് ചാനലിലൂടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. അതീവ ഗ്ലാമറസായാണ് താരം വിഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ആരാധ്യയെ നായികയാക്കി ആര്‍ജിവി ഒരുക്കുന്ന ‘സാരി’ എന്ന സിനിമയില്‍ നിന്നുള്ള വിഡിയോയാണിത്. ആഗോഷ് വൈഷ്ണവം സംവിധാനം ചെയ്യുന്ന ചിത്രം സൈക്കോളജിക്കല്‍ ത്രില്ലറായാണ് ഒരുങ്ങുന്നത്. ലോക സാരി ദിനത്തോടനുബന്ധിച്ചാണ് സാരിയെന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സംവിധായകന്‍ പുറത്തുവിട്ടത്. ആര്‍ജിവിയും ആര്‍വി ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസിനെത്തുക. സാരിയിലൂടെ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്ന ശ്രീലക്ഷ്മിയുടെ പേര് ആരാധ്യ ദേവി എന്ന് മാറ്റിയ വിവരം ആര്‍ജിവി തന്നെയാണ് പുറത്തുവിട്ടത്. പരസ്യ ചിത്രങ്ങളിലും മോഡലിങ് രംഗത്തും വളരെ സജീവമാണിപ്പോള്‍ ആരാധ്യ.