പ്രൊഫൈല്‍ പിക്ചര്‍ ക്യാംപയിനുമായി ആം ആദ്മി പാര്‍ട്ടി. ‘മോദി കാ സബ്സേ ബഡാ ഡര് കെജ്രിവാള്’ എന്ന് എഴുതിയിരിക്കുന്ന പ്രൊഫൈൽ പിക്ചർ ആണ് ആം ആദ്മി പാർട്ടി പ്രചരണത്തിനായി തയ്യാറാക്കിയിരിക്കുന്നത്.മോദിയുടെ ഏറ്റവും വലിയ ഭയം കെജ്രിവാള് എന്നാണ് ഈ വരികൾ കൊണ്ട് ആം ആദ്മി പാർട്ടി അർത്ഥമാക്കുന്നത്. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറസ്റ്റിന് പിന്നാലെയാണ് ഈ തരത്തിലുള്ള ക്യാമ്പയിൻ ആരംഭിച്ചത്. ആം ആദ്മി പാർട്ടിയും ഇന്ത്യ മുന്നണിയും ചേർന്ന് നടത്തുന്ന രാജ്യവ്യാപകമായ പ്രതിഷേധത്തിനൊപ്പം ആണ് സമൂഹമാധ്യമങ്ങൾ കേന്ദ്രീകരിച്ച് ഇത്തരത്തിലുള്ള ക്യാമ്പയിൻ ആരംഭിച്ചിരിക്കുന്നത്.