കോതമംഗലം കള്ളാടിന് സമീപം ചെങ്ങമനാട്ട് ഏലിയാസിൻ്റെ ഭാര്യ സാറാമ്മയെ (72) മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.ഉച്ചയ്ക്ക് ഒന്നരയ്ക്കും മൂന്നരയ്ക്കും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് സൂചന.ഇവർ ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് പ്രാഥമിക നിഗമനം.സ്ഥലത്ത് മഞ്ഞൾപ്പൊടി വിതറിയിട്ടുണ്ട്. സംഭവത്തിൽ കോതമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു.
കോതമംഗലത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി
