കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് വിശദമായി പഠിക്കാൻ സിക്കിമിൽ നിന്നുള്ള സംഘം തിരുവനന്തപുരത്തെത്തി.സിക്കിമിലെ സര്‍ക്കാര്‍ സ്കൂളുകളിലെ 12 സംസ്ഥാന അവാര്‍ഡ് ജേതാക്കളും, 27 പ്രശംസാ അവാര്‍ഡ് നേടിയ അധ്യാപകരുമാണ്, സംസ്ഥാനത്തെത്തിയിട്ടുള്ളതെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഓഫീസ് അറിയിച്ചു.തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂള്‍ സന്ദര്‍ശിക്കാന്‍ എത്തിയ സംഘവുമായി മന്ത്രി വി ശിവന്‍കുട്ടി ആശയവിനിമയം നടത്തി. കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ സംഘം അഭിനന്ദിച്ചെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് വിശദമായി പഠിക്കാൻ സിക്കിമിൽ നിന്നുള്ള സംഘം തിരുവനന്തപുരത്തെത്തി
