ജാപ്പനീസ് വാഹന ബ്രാന്‍ഡായ ടൊയോട്ട ആറ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടുകൂടിയ ടൊയോട്ട റൂമിയോണ്‍ ജി എടി എന്ന് വിളിക്കപ്പെടുന്ന റൂമിയോണ്‍ കോംപാക്റ്റ് എംപിവിയുടെ പുതിയ മിഡ്-ലെവല്‍ വേരിയന്റ് അവതരിപ്പിച്ചു. ഈ പുതിയ വേരിയന്റിന് 13 ലക്ഷം രൂപയാണ് എക്‌സ്-ഷോറൂം വില. ഇത് മാനുവല്‍ എതിരാളിയായ അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുള്ള ജി ട്രിമ്മിനെക്കാള്‍ ഏകദേശം 1.40 ലക്ഷം രൂപ കൂടുതലാണ്. എന്നിരുന്നാലും, ടോപ്പ് എന്‍ഡ് വി എടി വേരിയന്റിനേക്കാള്‍ ഏകദേശം 73,000 രൂപ കുറവാണ്. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് 11,000 രൂപ ടോക്കണ്‍ തുക നല്‍കി പുതിയ വേരിയന്റ് ബുക്ക് ചെയ്യാം. കൂടാതെ, എംപിവിയുടെ ഇ-സിഎന്‍ജി വേരിയന്റിനായുള്ള ബുക്കിംഗ് കാര്‍ നിര്‍മ്മാതാവ് വീണ്ടും തുറന്നിട്ടുണ്ട്. 26.11 കി.മീ/കിലോ ആണ് റൂമിയന്‍ സിഎന്‍ജിയുടെ മൈലേജ്. 103 ബിഎച്ച്പിയും 137 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന 1.5 എല്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനാണ് ടൊയോട്ട റൂമിയോണിന്റെ കരുത്ത്. സിഎന്‍ജി കിറ്റ് ഘടിപ്പിച്ച പതിപ്പ് 88 ബിഎച്ച്പിയും 121.5 എന്‍എം ടോര്‍ക്കും നല്‍കുന്നു, ഇത് എന്‍ട്രി ലെവല്‍ ജി ട്രിമ്മില്‍ മാത്രമേ ലഭ്യമാകൂ.