ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന പത്തനംതിട്ട സ്വദേശികളായ പി. ഡി. രാജു (70), ഭാര്യ മറിയാമ്മ (68) എന്നിവരെ ബോധം കെടുത്തി കവർച്ച നടത്തി. സ്വർണാഭരണങ്ങളും മൊബൈൽ ഫോണുകളും ബാഗും ഉൾപ്പെടെയുള്ള കവർന്നു. കൊല്ലം – വിശാഖപട്ടണം എക്സ്പ്രസിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ഫ്ലാസ്കിലെ വെള്ളത്തിൽ മയക്കുമരുന്ന് കലർത്തിയിരുന്നോ എന്ന സംശയമാണ് ഉയരുന്നത്. വെളളം കുടിച്ചതിന് ശേഷം ബോധരഹിതരായി എന്നാണ് ദമ്പതികൾ പറയുന്നത്. സംഭവത്തിൽ കാട്പാടി റെയിൽവെ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
ട്രെയിനിൽ യാത്രക്കാരായ ദമ്പതികളെ ബോധം കെടുത്തി കവർച്ച
