Untitled design 61

ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത വ്യത്യസ്ത കേസുകളിൽ നടൻമാരായ മുകേഷിനും ഇടവേള ബാബുവിനുമെതിരായ കുറ്റപത്രം സമർപ്പിച്ചു. നടൻ മുകേഷിനെതിരായ ലൈംഗിക പീഡന കേസിൽ വടക്കാഞ്ചേരി കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. തൃശൂർ വടക്കാഞ്ചേരിയിൽ സിനിമ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വച്ച് ബലാത്സഗം ചെയ്തുവെന്നതാണ് മുകേഷിനെതിരായ പരാതി. വടക്കാഞ്ചേരി പോലീസ് രജിസ്റ്റർ ചെയ്ത കേസിൽ എസ് ഐ ടിയാണ്  അന്വേഷണം പൂർത്തിയാക്കിയത്. അമ്മയിൽ അംഗത്വം വാഗ്ദാനം ചെയ്ത അപമര്യാദയായി പെരുമാറിയെന്ന കേസിൽ കൊച്ചി നോർത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് ഇടവേള ബാബുവിനെതിരായ കുറ്റപത്രം. ആലുവ സ്വദേശിനിയായ നടിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് റിപ്പോർട്ട് നൽകിയത്. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *