മഹാരാഷ്ട്രയിലെ പാൽഘറിൽ ബസ് ഇടിച്ച് തകർന്ന മതിലിനടിയിൽപ്പെട്ട് പതിനൊന്നുകാരൻ മരിച്ചു. ജവഹർ ബസ് ഡിപ്പോയിൽ ആണ് സംഭവം. പുറകിലേക്ക് എടുത്ത ബസ് മതിലിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ മതിൽ മുകളിലേക്ക് വീണു. ബസ്സിനും മതിലിനും ഇടയിൽപ്പെട്ടാണ് കുട്ടി മരിച്ചത് .
ഗുജറാത്തിലെ രാജ്‍ക്കോട്ടിൽ നിന്ന് ബന്ധുക്കളെ കാണാൻ വന്നതായിരുന്നു മരിച്ച കുട്ടി. ഒപ്പം ഉണ്ടായിരുന്ന പതിനഞ്ചുകാരനും പരിക്കേറ്റു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തു.