ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്‍ മന്ത്രി പി രാജീവ് നിയമസഭയില്‍ അവതരിപ്പിച്ചു. ബില്ലിനെ പ്രതിപക്ഷം തടസ്സപ്പെടുത്തി.ബില്ലില്‍ ഒരുപാട് നിയമ പ്രശ്നങ്ങൾ ഉണ്ടെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി. യു ജി സി യുടെ മാർഗനിർദ്ദേശങ്ങൾക്കും സുപ്രീം കോടതി വിധികൾക്ക് വിരുദ്ധമായതുമായ കാര്യങ്ങളാണ് ബില്ലിൽ ഉള്ളത്. ചാൻസലറുടെ ആസ്ഥാനം സർവകലാശാല ആസ്ഥാനത്തും ചാൻസലറുടെ ചെലവ് സർവകലാശാല തനത് ഫണ്ടിൽ നിന്നെന്നും വ്യവസ്ഥ ചെയ്യുന്നു . ചാൻസ്ലറുടെ നിയമന അധികാരി സർക്കാരാണ്. ചാൻസലര്‍ ഇല്ലെങ്കിൽ പ്രോ വൈസ് ചാൻസലര്‍ക്ക് ചുമതല എന്നാണ് ബില്ലിൽ പറയുന്നത്. നിയമന അധികാരി ആയ മന്ത്രി ചാൻസ്ലർക്ക് കീഴിൽ വരും.അങ്ങിനെ ഒരുപാട് നിയമ പ്രശ്നം ബില്ലിൽ ഉണ്ടെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു.
ചാൻസ്ലർ നിയമനത്തിന് പ്രത്യേക നിയമന പ്രക്രിയകൾ ഇല്ല. മന്ത്രിസഭക്ക് ഇഷ്ടം ഉള്ള ആളെ വെക്കാം. പാർട്ടി ലോക്കൽ കമ്മിറ്റി സെക്രട്ടറിയെവരെ ചാൻസ്ലർ ആക്കാം. സർക്കാരും ഗവർണ്ണറും ഒരേ പാതയിലാണ് , സർക്കാരിന്‍റെ ചട്ട വിരുദ്ധ നിലപാടുകളെ ആദ്യം ഗവർണ്ണർ അംഗീകരിച്ചു. ഈ ബിൽ പിൻവലിക്കണം എന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.