പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ജൂലൈ എട്ടിന് മണിപ്പൂരിലേക്ക്. കലാപബാധിത പ്രദേശങ്ങളിലെ ക്യാമ്പുകളിൽ രാഹുൽ സന്ദർശനം നടത്തും. പിസിസി നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. നേരത്തെ മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിച്ച രാഹുൽ, പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയും മണിപ്പൂരിലെ കലാപവും ആക്രമണങ്ങളും കണ്ടില്ലെന്ന് നടിക്കുകയാണെന്നും ആവർത്തിച്ചിരുന്നു. പ്രതിപക്ഷ നേതാവ് ആയ ശേഷമുളള രാഹുൽ ഗാന്ധിയുടെ ആദ്യത്തെ മണിക്കൂർ സന്ദർശനം ആണിത്.