ജയ് കെ സംവിധാനം ചെയ്ത ഗര്‍ര്‍ര്‍ എന്ന ചിത്രത്തിന്റെ സക്സസ് ടീസര്‍ പുറത്തുവിട്ടു. ചിത്രത്തിലെ പ്രധാന രംഗമാണ് ടീസറില്‍ . കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും ദര്ശന് എന്ന പേരിലെത്തുന്ന മോജോ എന്ന സിംഹവും ടീസറില്‍ ഉണ്ട്. ഷാജി നടേശന്, തമിഴ് നടന് ആര്യ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്ഫെ നിര്‍മ്മാണം. സഹനിര്‍മ്മാണം നിര്‍വ്വഹിച്ചിരിക്കുന്നത് സിനിഹോളിക്സ് ആണ്. ഹോളിവുഡ്, ബോളിവുഡ് ചിത്രങ്ങളിൽ വേഷമിട്ടിട്ടുള്ള മോജോ എന്ന സിംഹവും ശ്രദ്ധേയ സാന്നിധ്യമാണ് ചിത്രത്തില്‍. സംവിധായകന് ജയ് കെയും പ്രവീണ്‍ എസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ജയ് കെ സംവിധാനം ചെയ്ത ഗര്‍ര്‍ര്‍ എന്ന ചിത്രത്തിന്റെ സക്സസ് ടീസര്‍ പുറത്തുവിട്ടു
