ഡാർജിലിംഗ് ട്രെയിൻ അപകടത്തില്‍ യഥാർത്ഥ അപകടകാരണം കണ്ടെത്തൽ പ്രയാസമാണെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ടില്‍ പറയുന്നു. അതോടൊപ്പം അന്വേഷണം പൂർത്തിയാകാതെ ലോക്കോ പൈലറ്റിനെ കുറ്റക്കാരൻ ആക്കുന്നത് അനുവദിക്കില്ല എന്ന് ലോക്കോ പൈലറ്റുമാരുടെ സംഘടന വ്യക്തമാക്കി. റെഡ് സിഗ്നലുകൾ മറികടന്ന് പോകാൻ ഗുഡ്സ് ട്രെയിനിനു അനുമതി നൽകിയിരുന്നു എന്നായിരുന്നു റിപ്പോർട്ട്. എന്നാല്‍ 10km വേഗത്തിൽ റെഡ് സിഗ്നലി്ന് മുമ്പ് 1 മിനിറ്റ് നിർത്തി മെല്ലെ മുന്നോട്ട് പോകാൻ മാത്രമാണ് അനുമതി നൽകിയിരുന്നതെന്നാണ് റെയിൽവേയുടെ വിശദീകരണം. സാധാരണ വേഗതയിൽ മുന്നോട്ട് പോകാൻ ഗുഡ്സ് ട്രെയിനിനു അനുമതി നൽകിയിരുന്നില്ല എന്നും റെയിൽവേ പ്രസ്താവനയിലൂടെ അറിയിച്ചു.