ആലപ്പുഴ വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ ഓഫീസിൽ വിവരാവകാശ കമ്മിഷണർ പരിശോധന നടത്തി. വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകിയ വ്യക്തിയുടെ പരാതിയെ തുടർന്നായിരുന്നു നടപടി. 14 ദിവസത്തിനകം പ്രശ്നം പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പൊതു ജനങ്ങൾക്ക് അടിസ്ഥാനപരമായി ലഭിക്കേണ്ട വിവരങ്ങൾ നൽകുന്നതിൽ വീഴ്ച വരുത്തിയാൽ നടപടിയിലേക്ക് നീങ്ങുമെന്ന് വിവരാവകാശ കമ്മീഷണർ മുന്നറിയിപ്പ് നൽകി.
ആലപ്പുഴ വിദ്യാഭ്യാസ ഡെപ്യൂട്ടിഡയറക്ടറുടെ ഓഫീസിൽ സംസ്ഥാന വിവരാവകാശ കമ്മിഷണർ പരിശോധന നടത്തി
