2 9

ഉപ്പിന്റെ ഉപയോഗം അളവില്‍ കൂടിയാല്‍ ഓട്ടോ ഇമ്മ്യൂണല്‍ രോഗമായ എക്‌സിമയ്ക്ക് (കരപ്പന്‍) കാരണമാകുമെന്ന് പുതിയ പഠനം. ഉപ്പില്‍ അടങ്ങിയ സോഡിയം ആണ് വില്ലന്‍. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരം ഒരു വ്യക്തി ഒരു ദിവസം കഴിക്കേണ്ട ഉപ്പിന്റെ അളവ് അഞ്ച് ഗ്രാമില്‍ കുറവായിരിക്കണം (രണ്ട് ഗ്രാം സോഡിയം). അമിതമായി സോഡിയം അടങ്ങിയ ഫാസ്റ്റ് ഫുഡ് പോലുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ചര്‍മ്മ പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നുവെന്ന് മുന്‍പ് പഠനങ്ങള്‍ തെളിയിച്ചിട്ടുള്ളതാണ്. അളവിലും ഒരു ഗ്രാം സോഡിയം കൂടുതല്‍ കഴിക്കുന്നത് കരപ്പന്‍ പോലുള്ള വിട്ടുമാറാത്ത ചര്‍മ്മ രോഗം വരാനുള്ള സാധ്യത 22 ശതമാനം കൂടുതലാണെന്ന് അമേരിക്കയിലെ കാലിഫോര്‍ണിയ സന്‍ ഫ്രാന്‍സിസ് സര്‍വകലാശാല നടത്തിയ പഠനത്തില്‍ പറയുന്നു. ഈ ഒരു ഗ്രാം സോഡിയം എന്നത് അര ടീസ്പൂണ്‍ ടേബിള്‍ സോള്‍ട്ടിലോ ഒരു ഹാംബര്‍ഗറിലോ അടങ്ങിയിട്ടുള്ളതാണ്. ചര്‍മ്മത്തില്‍ സോഡിയത്തിന്റെ അളവു കൂടുന്നത് ചര്‍മ്മജ്വലനത്തിന് കാരണമാകുമെന്ന് നേരത്തെ പഠനങ്ങള്‍ തെളിയിച്ചിരുന്നു. പാരിസ്ഥിതിക, ജീവിതശൈലി ഘടകങ്ങള്‍ക്കും ഇത്തരം ചര്‍മ്മ രോഗങ്ങള്‍ക്ക് കാരണമാകുമെങ്കിലും രോ?ഗത്തിന്റെ തീവ്രത കുറയ്ക്കാന്‍ ഭക്ഷണത്തില്‍ ഉപ്പ് കുറയ്ക്കുക എന്നതാണ് മികച്ച മാര്‍ഗ്ഗമെന്നും ജേണല്‍ ഓഫ് ദി അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ ഡെര്‍മറ്റോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. മുപ്പതിനും എഴുപതിനും ഇടയില്‍ പ്രായമായ രണ്ട് ലക്ഷം ആളുകളിലാണ് പഠനം നടത്തിയത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *