ജനാധിപത്യപരമായി വേണം പിടിഎകൾ പ്രവർത്തിക്കാനെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. പിടിഎ എന്നത് സ്കൂൾ ഭരണ സമിതിയായി കാണരുത്. പിടിഎ ഫണ്ട് എന്ന പേരിൽ വലിയ തുക പിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. ഇത് അംഗീകരിക്കാനാവില്ലെന്നും മന്ത്രി വ്യക്തമാക്കി. കേരള വിദ്യാഭ്യാസ ചട്ടങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. പിടിഎ ഫണ്ട് എന്ന പേരിൽ സ്കൂളുകളിൽ വിദ്യാർഥികളിൽ നിന്ന് വൻ തുക ഈടാക്കുന്നത് അനുവദിക്കില്ല, സർക്കാർ നിശ്ചയിച്ച ചെറിയ തുകയെ വാങ്ങാവൂ, നിർബന്ധ പൂർവ്വം വിദ്യാർഥികളിൽ നിന്ന് വൻ പിരിവ് പാടില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.