Screenshot 2024 05 18 18 13 34 306 com.google.android.googlequicksearchbox edit

വയനാട് മുൻ കളക്ടർ അഥീല അബ്ദുള്ളയെയും മുട്ടിൽ മരംമുറി കേസില്‍ പ്രതി ചേർക്കണമെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ.  കോടതിയിലെ കേസ് നടത്തിപ്പ്  അനിശ്ചിതത്വത്തിലായിരിക്കുകയാണ് . ക്രൈം ബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിൽ തുടർ നടപടികൾ ചർച്ച ചെയ്യാൻ  അന്വേഷണ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു. ഈ കേസിൽ എട്ടു പേർക്കെതിരെയാണ്  കോടതിയിൽ കുറ്റപത്രം നൽകിയിരുന്നത്. രണ്ട് തവണ കോടതി പ്രതികള്‍ക്ക്  കുററപത്രം വായിച്ചു കേള്‍പ്പിക്കാൻ   നോട്ടീസ് അയച്ചുവെങ്കിലും  അവർ അവധി അപേക്ഷ നൽകി. വിചാരണ നടപടികളിലേക്ക് കടക്കുമ്പോഴാണ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ തന്നെ കുറ്റപത്രത്തിനെതിരെ രംഗത്തുവന്നത്. സംസ്ഥാന പൊലീസ് മേധാവിയുമായുള്ള കൂടിയാലോചനകൾക്ക് ശേഷം രണ്ട് ദിവസത്തിനകം കേസിൽ നി‍ര്‍ണായക തീരുമാനമുണ്ടാകുമെന്നാണ് വിവരം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *