രാജ്യത്തിന്റെ അഖണ്ഡതക്ക് എതിരെന്നും വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ച് 25 പുസ്തകങ്ങൾ ജമ്മു കശ്മീരിൽ നിരോധിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത 2023 ലെ 96 -ാം വകുപ്പ് പ്രകാരം, ഈ പുസ്തകങ്ങൾ വിദ്വേഷപരമായ ഉള്ളടക്കം പ്രചരിപ്പിക്കുകയും യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തീവ്രവാദത്തിലേക്ക് നയിക്കുകയും ചെയ്യുന്നുവെന്ന് വിവരിച്ചുകൊണ്ടാണ് നടപടി. ലെഫ്റ്റനന്റ് ഗവർണറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, ഈ പുസ്തകങ്ങളുടെ പ്രസിദ്ധീകരണവും വിതരണവും പൂർണമായി നിരോധിക്കുകയും പലതും പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്. നിരോധന വിജ്ഞാപനം സംബന്ധിച്ച വിവരങ്ങൾ വിവിധ വകുപ്പുകൾക്കും ജില്ലാ മജിസ്ട്രേറ്റുമാർക്കും ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആന്റ് പബ്ലിക് റിലേഷൻസിനും കൈമാറിയിട്ടുണ്ട്. അരുന്ധതി റോയിയുടെ ആസാദി എന്ന പുസ്തകമാണ് നിരോധിച്ചത്.
രാജ്യത്തിന്റെ അഖണ്ഡതക്ക് എതിരെന്നും വിഘടനവാദം പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ച് 25 പുസ്തകങ്ങൾ ജമ്മു കശ്മീരിൽ നിരോധിച്ചു
