മമ്മൂട്ടിയെ നായകനാക്കി ജിതിന് കെ ജോസ് സംവിധാനം ചെയ്യുന്ന സിനിമ ‘കളങ്കാവല്‍’ ഒക്ടോബറില്‍ 9ന് റിലീസ് ചെയ്യും. വിനായകനും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി നെഗറ്റീവ് വേഷത്തിലാണ് എത്തുന്നതെന്നാണ് സൂചനകള്‍. അതുകൊണ്ട് തന്നെ മമ്മൂട്ടിയുടെ വില്ലന്‍ അഥവ കരിയറിലെ മറ്റൊരു വേറിട്ട വേഷം കാണാന്‍ കാത്തിരിക്കുകയാണ് മലയാളിത്.കള്‍. വെഫറര്‍ ഫിലിംസ് വിതരണം ചെയ്യുന്ന കളങ്കാവല്‍ ഒക്ടബറിലെത്തുമെന്ന് തിയറ്റര്‍ പാര്‍ട്ടികളാണ് അറിയിച്ചിരിക്കുന്നതെന്നും ഇവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. റിപ്പോര്‍ട്ടുകള്‍ അനുസരിച്ചാണെങ്കില്‍ മമ്മൂട്ടിയുടെ വലിയൊരു തിരിച്ചു വരവായിരിക്കും കളങ്കാവല്‍. ജിതിന് കെ ജോസും വിഷ്ണു ശ്രീകുമാറും ചേര്‍ന്ന് തിരക്കഥ ഒരുക്കിയ ചിത്രമാണ് കളങ്കാവല്‍. മമ്മൂട്ടി കമ്പനിയാണ് നിര്‍മാണം. റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം, കണ്ണൂര്‍ സ്ക്വാഡ്, കാതല്‍, ടര്‍ബോ, ഡൊമനിക്ക് ആന്റ് ലേഡീസ് പേഴ്സ് എന്നീ സിനിമകളാണ് മമ്മൂട്ടി കമ്പനിയുടെ നിര്‍മാണത്തില്‍ പുറത്തിറങ്ങിയ സിനിമകള്‍.
‘കളങ്കാവല്‍’ ഒക്ടോബറില്‍ 9ന് റിലീസ്
