കളക്ടര്‍ ജെറോമിക് ജോര്‍ജ്ജിനെ ന്യായീകരിച്ച ഐഎഎസ് അസോസിയേഷന്റെ പ്രസിഡണ്ടിനെതിരെ പ്രതിഷേധം. കുഴിനഖ ചികിത്സയ്ക്കായി ഡോക്ടറെ വീട്ടിൽ വിളിച്ചുവരുത്തിയ കളക്ടറെ ന്യായീകരിച്ചുകൊണ്ട് ബി അശോക് എഴുതിയ ലേഖനത്തിനെതിരെ കടുത്ത പ്രതിഷേധവുമായി സിപിഐ അനുകൂല ജീവനക്കാരുടെ സംഘടനയായ ജോയിൻറ് കൗൺസിലും ഡോക്ടർമാരും രംഗത്തുണ്ട്. ചികിത്സയ്ക്കായി ഡോക്ടറെ വിളിച്ചു വരുത്തിയതിൽ ചട്ടലംഘനമില്ലെന്നായിരുന്നു അശോകിന്റെ വാദം. ചാനൽ ചർച്ചയിൽ കളക്ടറെ വിമർശിച്ച ജോയിന്റ് കൗൺസിൽ നേതാവിനെതിരെയും ലേഖനത്തിൽ പരാമർശമുണ്ടായിരുന്നു.
കളക്ടര്‍ ജെറോമിക് ജോര്‍ജ്ജിനെ ന്യായീകരിച്ച ഐഎഎസ് അസോസിയേഷന്റെ പ്രസിഡണ്ടിനെതിരെ പ്രതിഷേധം
