പ്രകാശ് ജാവദേക്കറുമൊത്തുള്ള കൂടിക്കാഴ്ചയുമായി ഉണ്ടായ വിവാദങ്ങൾ ഗൂഢാലോചനയെന്ന് ഇപി ജയരാജൻ. താൻ പാർട്ടിക്ക് നൽകിയ വിശദീകരണം അവർക്ക് ബോധ്യമായിട്ടുണ്ട്. ഇപ്പോൾ നടക്കുന്ന വിവാദങ്ങളിൽ ഇപി മാധ്യമങ്ങളെയും വിമര്‍ശിച്ചു. ശോഭാ സുരേന്ദ്രനെ താൻ കണ്ടിട്ടില്ല. ഇത്തരം വിവാദങ്ങൾ ഉണ്ടാക്കിയത് മീഡിയയാണ് ഇതിൽ രാഷ്ട്രീയം ഉണ്ട്. പാര്‍ട്ടിക്ക് മാത്രമല്ല, മാധ്യമങ്ങളെ കുറിച്ച് ജനങ്ങൾക്കും നല്ല ബോധ്യമുണ്ടെന്ന് ഇപി പ്രതികരിച്ചു.
ഇ പി ജയരാജൻ എൽഡിഎഫ് കൺവീനർ സ്ഥാനത്തുതന്നെ തുടരും. ഇപിയുടെ വിശദീകരണം കേട്ടതിനുശേഷം ആണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇങ്ങനെയൊരു തീരുമാനമെടുത്തത്.ആരോപണം ഉന്നയിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കാനാണ് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് എൽഡിഎഫ് കൺവീനർ കൂടിയായ ജയരാജന് നിർദ്ദേശം നൽകിയത്.