◾https://dailynewslive.in/ കേരളത്തീരം വിട്ടൊഴിയാതെ കള്ളക്കടല്‍ പ്രതിഭാസം. കേരള തീരത്ത് കടലാക്രമണത്തിനും ഉയര്‍ന്ന തിരമാലയ്ക്കും ഇന്നും സാധ്യത. ഇന്ന് രാത്രി 11.30 വരെ അര മീറ്റര്‍ മുതല്‍ 1.6 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകളുണ്ടായേക്കുമെന്നും തിരമാലകളുടെ വേഗത സെക്കന്‍ഡില്‍ 5 സെന്റിമീറ്റര്‍ മുതല്‍ 20 സെന്റിമീറ്ററിനിടയില്‍ മാറിവരുവാന്‍ സാധ്യതയുണ്ടെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി.
◾https://dailynewslive.in/ സിപിഎം മറച്ചുവെച്ചെന്ന് ആരോപിക്കപ്പെടുന്ന കരുവന്നൂര്‍ ബാങ്കിലെ 5 അക്കൗണ്ട് വിവരങ്ങളാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയതെന്ന് റിപ്പോര്‍ട്ടുകള്‍. പുറത്തിശ്ശേരി നോര്‍ത്ത്, സൗത്ത് ലോക്കല്‍ കമ്മിറ്റിയുടെ പേരിലുള്ളതാണ് അക്കൗണ്ടുകള്‍. ലോക്കല്‍ കമ്മിറ്റികള്‍ക്ക് അക്കൗണ്ട് ഉണ്ടാകാമെന്നും ഏരിയാ കമ്മിറ്റികള്‍ വരെയുള്ള വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിട്ടുണ്ടെന്നുമാണ് സിപിഎം വിശദീകരണം. എന്നാല്‍ ഉന്നത നേതാക്കളടക്കം ഓപ്പറേറ്റ് ചെയ്ത ഈ അക്കൗണ്ടുകളുടെ വിവരം തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറിയിരുന്നില്ല. കരുവന്നൂര്‍ കേസില്‍ ഇഡിയുടെ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴും അക്കൗണ്ട് വിവരം സിപിഎം നേതാക്കള്‍ മറച്ചു വെച്ചുവെന്നും, രഹസ്യമായി സൂക്ഷിച്ച അക്കൗണ്ടിലെ പണമിടപാട് പുറത്ത് വരാതിരിക്കാനാണ് ഈ നടപടിയെന്നും ഇതിന്റെ വിവരങ്ങളാണ് കൈമാറിയിട്ടുള്ളതെന്നും ഇഡി വ്യക്തമാക്കി.
◾https://dailynewslive.in/ കരുവന്നൂര്‍ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട് തൃശൂര്‍ സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിനു പുറമെ സിപിഎം നേതാക്കളായ എംകെ കണ്ണന്, എസി മൊയ്തീന് എന്നീ നേതാക്കള്‍ക്ക് കൂടി ഉടന്‍ നോട്ടീസയക്കുമെന്ന് സൂചന. എന്നാല്‍ കരുവന്നൂര്‍ ബാങ്ക് കള്ളപ്പണക്കേസില്‍ ഇഡി രാഷ്ട്രീയ ഉപകരണമാണെന്നും ഇതുവരെ ഉറങ്ങിക്കിടന്നിട്ട് ഇപ്പോള്‍ നടത്തുന്നത് ഡീലിന്റെ ഭാഗമെന്നും തൃശൂര്‍ ലോക്സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് വ്യക്തമാക്കി.
*ചില ബന്ധങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും*
*പുളിമൂട്ടില്‍ സില്‍ക്സില്‍ 100 വര്‍ഷങ്ങളുടെ ആഘോഷം*
മലയാളികളുടെ വിവാഹ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ 100 വര്‍ഷങ്ങള്‍. 100 വര്‍ഷത്തെ പട്ടിന്റെ പാരമ്പര്യത്തിലൂടെ മലയാളികളുടെ വിവാഹ സങ്കല്പങ്ങള്ക്ക് നിറച്ചാര്‍ത്തേകിയ പുളിമൂട്ടില്‍ സില്‍ക്സില്‍ ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൃശൂര്‍ ഷോറൂമിനോടൊപ്പം തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന 100 വര്‍ഷങ്ങളുടെ ആഘോഷം. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com
◾https://dailynewslive.in/ കരുവന്നൂരില്‍ താന്‍ നടത്തിയത് തൃശൂര്‍ക്കാരുടെ സമരമെന്നും ഒരു സമരത്തില്‍ അത് അവസാനിക്കുന്നില്ലെന്നും തൃസൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. അങ്ങനെ ആരും വിയര്‍ക്കാത്ത പണം കൊണ്ട് സുഖിക്കേണ്ട കാര്യമില്ല, അധ്വാനിച്ച് ഉണ്ടാക്കണം. നിയമപരമായ നടപടികള്‍ ഒരു വശത്തുകൂടി വരുന്നുണ്ടെന്നും സഹകരണ പ്രസ്ഥാനങ്ങളെ ചങ്ങലക്കിടുന്ന, വരച്ച വരയില്‍ നിര്‍ത്തുന്ന കാലം വരും. അതിന്റെ നിയമനിര്‍മാണത്തിനായി പാര്‍ലമെന്റില്‍ ശബ്ദമുയര്‍ത്തുന്ന കേരളത്തില്‍ നിന്നുള്ള എംപി ആയിരിക്കും താന്‍ എന്നും സുരേഷ് ഗോപി പറഞ്ഞു.
◾https://dailynewslive.in/ കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കേസില്‍ ഇഡി നോട്ടീസ് വന്നാല്‍ ധൈര്യമായി നേരിടുമെന്ന് കേസില്‍ ആരോപണവിധേയനായ സിപിഎം നേതാവ് എംകെ കണ്ണന്. അറസ്റ്റ് വന്നാല്‍ നേരിടുമെന്നും ഒന്നും ഒളിച്ചുവയ്ക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
◾https://dailynewslive.in/ കള്ളപ്പണത്തിന്റെ തണലില്‍ കരുത്തുനേടുന്ന പാര്‍ട്ടിയായി സിപിഎം മാറിയെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്. കരുവന്നൂരിലെ രഹസ്യ അക്കൗണ്ടിലൂടെ വരുന്ന കള്ളപ്പണം പിണറായിയുടെ കൈകളിലേക്കും ഓഫീസിലേക്കുമാണ് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.
◾https://dailynewslive.in/ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കേ കോഴിക്കോട് സ്റ്റേഡിയം രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്ന പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ പ്രസംഗം വിവാദമായി. ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി.
*കെ.എസ്.എഫ്.ഇ മാക്സ് ഗോള്‍ഡ് ലോണ്‍*
കെ.എസ്.എഫ്.ഇ മാക്സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.
*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്പ് ലൈന്‍ : 18004253455*
◾https://dailynewslive.in/ കേന്ദ്ര ഏജന്‍സികള്‍ എടുത്ത നടപടി പോരെന്നും കൂടുതല്‍ നടപടി വേണമെന്നും കോണ്‍ഗ്രസ് നിലപാട് എടുത്തപ്പോള്‍ അതിന്റെ ഏറ്റവും വലിയ ഇരയായത് അരവിന്ദ് കെജ്രിവാള് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്. അദ്ദേഹത്തിലേക്ക് മദ്യ നയ കേസ് അന്വേഷണമെത്താന്‍ കാരണം കോണ്‍ഗ്രസിന്റെ നിലപാടാണെന്നും പിണറായി കുറ്റപ്പെടുത്തി. മറ്റ് പാര്‍ട്ടികളുടെ നേതാക്കള്‍ക്കെതിരെ കേന്ദ്രം നടപടി സ്വീകരിച്ചപ്പോള്‍ അന്വേഷണ ഏജന്‍സികള്‍ക്കൊപ്പം നില്‍ക്കുകയായിരുന്നു കോണ്‍ഗ്രസെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾https://dailynewslive.in/ സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ വടി കൊടുത്തു അടി വാങ്ങിയെന്നും കടമെടുപ്പ് പരിധി ഉയര്‍ത്തണമെന്ന കേരളത്തിന്റെ ഹര്‍ജി സുപ്രീംകോടതി ഭരണഘടന ബഞ്ചിന് വിട്ടത് സംസ്ഥാനത്തിന് തിരിച്ചടിയാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്. സാമ്പത്തിക പ്രതിസന്ധിക്ക് എല്ലാം കാരണം മുന്‍ ധനമന്ത്രി തോമസ് ഐസകാണ്. നികുതി പിരിവിലെ വീഴ്ചയും കെടുകാര്യസ്ഥതയും ആണ് എല്ലാത്തിനും കാരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ കണ്ണൂര്‍ സര്‍വകലാശാല സിന്‍ഡിക്കേറ്റ് നല്കിയ പാനല്‍ വെട്ടിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്, സെനറ്റിലേറ്റ് പുതിയ അംഗങ്ങളെ നാമനിര്‍ദേശം ചെയ്തു. സെനറ്റിലേക്ക് സിന്റിക്കേറ്റ് നാമനിര്‍ദ്ദേശം ചെയ്തവരില്‍ കഥാകാരന് ടി.പദ്മനാഭന്, വിദ്യാര്‍ത്ഥി പ്രതിനിധി ആയിഷ ഫിദ എന്നിവരെ മാത്രമാണ് നിലനിര്‍ത്തിയത്. അതേസമയം ബിജെപി കോണ്‍ഗ്രസ് ബാന്ധവം സെനറ്റ് ലിസ്റ്റ് അട്ടിമറിയിലൂടെ വ്യക്തമായെന്ന് സിപിഎമ്മും എസ്എഫ്ഐയും ആരോപിച്ചു. ശക്തമായ പ്രതിഷേധങ്ങളുണ്ടാവുമെന്നും നിയമപരമായി നേരിടുമെന്നും ഇടത് സംഘടനാ നേതാക്കള്‍ വ്യക്തമാക്കി.
◾https://dailynewslive.in/ കെഎസ്ആര്‍ടിസി ബസുകള്‍ ഉള്‍പ്പെടുന്ന അപകടങ്ങള്‍ കുറയ്ക്കാന്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിര്‍ദേശ പ്രകാരം കെഎസ്ആര്‍ടിസി ചെയര്മാന് ആന്റ് മാനേജിംഗ് ഡയറക്ടര്‍ പ്രമോജ് ശങ്കറിന്റെ നേതൃത്വത്തില്‍ കര്‍മ പദ്ധതി തയ്യാറാക്കി. യൂണിറ്റ് തല ആക്സിഡന്റ് സമിതി രൂപീകരിച്ച് എല്ലാ ശനിയാഴ്ചകളിലും ആക്സിഡന്റ് സംബന്ധമായ വിഷയങ്ങള്‍ വിലയിരുത്തും. കോട്ടയത്ത് ഇരുചക്ര വാഹന യാത്രക്കാരന്റെ അപകട മരണത്തിന് പിന്നാലെ കെഎസ്ആര്‍ടിസി ഡ്രൈവറെ പിരിച്ചുവിട്ടിരുന്നു. വിജിലന്‍സ് വിഭാഗം നടത്തിയ അന്വേഷണത്തില്‍ ബസ് ഡ്രൈവറുടെ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും കാരണമാണ് അപകടമുണ്ടായതെന്ന് കണ്ടെത്തിയിരുന്നു.
◾https://dailynewslive.in/ തെരഞ്ഞെടുപ്പില്‍ യുഡിഎഫിനെ പിന്തുണക്കുന്നുവെന്ന പോപ്പുലര്‍ ഫ്രണ്ട് തീരുമാനം നാടിനെ ആപത്തിലാക്കുമെന്ന് കെ സുരേന്ദ്രന്. എസ്ഡിപിഐ എന്നതിന് പകരം പോപ്പുലര്‍ ഫ്രണ്ട് എന്ന് പറഞ്ഞാണ് സുരേന്ദ്രന് വിമര്‍ശനം ഉന്നയിച്ചത്. മതഭീകരവാദ സംഘടനയുടെ പിന്തുണ വേണ്ടെന്നു പറയാനുള്ള ആര്‍ജ്ജവം എന്തുകൊണ്ടാണ് കോണ്‍ഗ്രസിന് ഇല്ലാതെ പോയതെന്നും മുസ്ലിം ലീഗുമായിട്ടുള്ള സഖ്യം തന്നെ ദേശീയതലത്തില്‍ കോണ്‍ഗ്രസിന് വിനയായിരിക്കുകയാണെന്നും സുരേന്ദ്രന് പറഞ്ഞു. എസ്ഡിപിഐ പിന്തുണയ്ക്ക് പിന്നില്‍ എന്തെങ്കിലും ഡീല്‍ നടന്നിട്ടുണ്ടോ എന്ന് വെളിപ്പെടുത്താനുള്ള ബാധ്യത കോണ്‍ഗ്രസ് നേതൃത്വത്തിനുണ്ടെന്നും സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ എസ്.ഡി.പി.ഐയുമായി യു.ഡി.എഫിന് ഒരു ധാരണയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. അവരുമായി സംസാരിച്ചിട്ടില്ല. പിന്തുണയും ആവശ്യപ്പെട്ടിട്ടില്ല. തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടനയുമായും യു.ഡി.എഫ് ചര്‍ച്ച നടത്തില്ലെന്നും വി.ഡി സതീശന് പറഞ്ഞു. പല കക്ഷികളും യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നും ഇഷ്ടമുള്ളവര്‍ വോട്ട് ചെയ്യുമെന്നും സതീശന് കൂട്ടിച്ചേര്‍ത്തു.
◾https://dailynewslive.in/ കൊടും ചൂടില്‍ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്ത്തകന് പാലക്കാട് ശ്രീകൃഷ്ണപുരത്തെ വലമ്പിലിമംഗലം ഇളവുങ്കല്‍ വീട്ടില്‍ തോമസ് അബ്രഹാമിന് സൂര്യാഘാതമേറ്റു. വലമ്പിലിമംഗലം മുപ്പതാം നമ്പര്‍ ബൂത്തില്‍ വീടുകയറിയുളള പ്രചാരണത്തിനിടെയാണ് സൂര്യാഘാതമേറ്റത്. മുതുകിലും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് ഇദ്ദേഹത്തെ ശ്രീകൃഷ്ണപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾https://dailynewslive.in/ സ്ഥലം മാറ്റിയ നടപടിക്കെതിരെ ഹൈക്കോടതി ഉത്തരവുണ്ടായിട്ടും തിരികെ ജോലിയില്‍ പ്രവേശിപ്പിക്കുന്നില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഐസിയു വിനകത്ത് യുവതി പീഡിപ്പിക്കപ്പെട്ട കേസില്‍ അതിജീവിതയ്ക്കൊപ്പം നിന്ന സീനിയര്‍ നഴ്സിംഗ് ഓഫീസര്‍ പിബി അനിത. ഇന്നലെയാണ് കോടതി വിധിയനുസരിച്ച് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ ഇവര്‍ മെഡിക്കല്‍ കോളേജിലെത്തിയത്. എന്നാല്‍ പ്രിന്‍സിപ്പാളിനെ കാണാനോ ജോലിയില്‍ തിരികെ പ്രവേശിക്കാനോ സാധിച്ചില്ല. കോടതിയലക്ഷ്യത്തിന് നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും നഴ്സിംഗ് ഓഫീസര്‍ അറിയിച്ചു.
◾https://dailynewslive.in/ മലപ്പുറം കുറ്റിപ്പുറത്ത് കുടിവെള്ളം എടുക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ രണ്ട് പേര്‍ക്ക് വെട്ടേറ്റു. ഊരോത്ത് പള്ളിയാലില്‍ വാടക ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന സഹോദരങ്ങളായ അറുമുഖന്, മണി എന്നിവര്‍ക്കാണ് വെട്ടേറ്റത്. പരിക്കേറ്റവരെ സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
◾https://dailynewslive.in/ കാസര്‍കോട് പെരിയയിലെ കേരള കേന്ദ്ര സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥിനി റൂബി പട്ടേലിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ബിഹാര്‍ സ്വദേശിയായ റൂബി പട്ടേല്‍, സര്‍വകലാശാലയില്‍ ഹിന്ദി വിഭാഗത്തില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിയായിരുന്നു.
◾https://dailynewslive.in/ പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ മൂന്ന് വാഹനങ്ങള്‍ കൂട്ടിയിടിച്ച് ഒരു മരണം. മലയാറ്റൂര്‍ സ്വദേശി സദന് ആണ് മരിച്ചത്. യാത്രക്കാരായ അഞ്ച് പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. അല്ലപ്ര സ്വദേശികളായ സജീവ്, രാജി പ്രദീപ്, മലയാറ്റൂര്‍ സ്വദേശികളായ രാജീവ്, മിനി ഷിബു എന്നിവരെ പരുക്കുകളോടെ പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾https://dailynewslive.in/ 85 വയസുപിന്നിട്ട മുതിര്‍ന്ന വോട്ടര്‍മാര്‍ക്കും നിശ്ചിത മാനദണ്ഡത്തിനു മുകളിലുള്ള ഭിന്നശേഷി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ വീടുകളില്‍ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള അപേക്ഷ നല്‍കാനുള്ള അവസാന തീയതി ഇന്നവസാനിക്കും.
◾https://dailynewslive.in/ പകല്‍സമയത്ത് പുറത്തിറങ്ങുന്നവര്‍ ജാഗ്രത പാലിക്കണമെന്നും 12 ജില്ലകളില്‍ ഇന്ന് താപനില ഉയരുമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്കി. കൊല്ലം, പാലക്കാട് ജില്ലകളില്‍ 39 ഡിഗ്രി വരെയും, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശ്ശൂര്‍, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ 37 ഡിഗ്രി വരെയും തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ 36 ഡിഗ്രി വരെയും ഉയര്‍ന്നേക്കാം. അതോടൊപ്പം മധ്യ-വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ വേനല്‍ മഴ ലഭ്യമാകുമെന്നും മുന്നറിയിപ്പുണ്ട്.
◾https://dailynewslive.in/ വരുണ്‍ ഗാന്ധി മറ്റ് പാര്‍ട്ടികളില്‍ പോകുമോയെന്ന് തനിക്കറിയില്ലെന്നും, മണ്ഡലം നിശ്ചയിക്കാന്‍ കാലതാമസമുണ്ടായതു കൊണ്ടാണ് തന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാന്‍ വൈകിയതെന്നും മനേക ഗാന്ധി പറഞ്ഞു.
◾https://dailynewslive.in/ ഓപ്പറേഷന് താമരയുടെ ഭാഗമായില്ലെങ്കില്‍ തന്നെയും ഇഡി അറസ്റ്റ് ചെയ്യുമെന്ന് ആം ആദ്മി സര്‍ക്കാരിലെ മന്ത്രി അതിഷി മര്‍ലെനെ. ഒരു മാസത്തിനകം അറസ്റ്റ് ഉണ്ടാകുമെന്നും, സൗരവ് ഭരദ്വാജ്, രാഘവ് ഛദ്ദ, ദുര്‍ഗേഷ് പഥക് തുടങ്ങിയവരെയും അറസ്റ്റ് ചെയ്യുമെന്നും കൂടാതെ തന്റെ വീട്ടില്‍ റെയ്ഡ് നടത്തുമെന്നും അവര്‍ പറഞ്ഞു. ആം ആദ്മി പാര്‍ട്ടിയെ തകര്‍ക്കാനാണ് ശ്രമമെന്നും, ബിജെപിയില്‍ ചേര്‍ന്നാല്‍ കേസില്‍ നിന്നൊഴിവാക്കുമെന്നും, ബിജെപിയില്‍ ചേര്‍ന്നില്ലെങ്കില്‍ അറസ്റ്റുണ്ടാകുമെന്നും അവര്‍ വെളിപ്പെടുത്തി.
◾https://dailynewslive.in/ 25 കോടി രൂപ വാഗ്ദാനം ചെയ്ത് ബിജെപി തന്നെ സമീപിച്ചെന്ന ആരോപണവുമായി ആം ആദ്മി എംഎല്‍എ ഋതുരാജ് ത്സാ. പത്ത് എംഎല്‍എമാരുമായി ബിജെപിയില്‍ ചേരണമെന്ന് ബി ജെ പി ആവശ്യപ്പെട്ടതായും എം എല്‍ എ വ്യക്തമാക്കി. എന്നാല്‍ പരാതി കൊടുക്കാന്‍ ഇദ്ദേഹത്തെ വെല്ലുവിളിച്ചിരിക്കുകയാണ് ബിജെപി.
◾https://dailynewslive.in/ കച്ചത്തീവ് വിഷയം കേന്ദ്രസര്‍ക്കാറിന് ബൂമറാങാകുമെന്ന് വിദേശകാര്യ വിദഗ്ദര്‍. വിഷയത്തില്‍ കോണ്‍ഗ്രസിനെയും ഡിഎംകെയെയും വിമര്‍ശിച്ച് തിരഞ്ഞെടുപ്പ് പ്രചാരണായുധമാക്കാന്‍ ശ്രമിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. എന്നാല്‍ കച്ചത്തീവ് വിഷയം രാഷ്ട്രീയ പ്രചാരണ വിഷയമാക്കിയാല്‍ സെല്‍ഫ് ഗോളാകുമെന്ന് ശിവശങ്കര്‍ മേനോനും ശ്രീലങ്കയുമായുള്ള ബന്ധത്തെ ബാധിക്കുമെന്ന് നിരുപമ റാവുവും മുന്നറിയിപ്പ് നല്കി. കേന്ദ്രത്തില്‍ സര്‍ക്കാരുകള്‍ മാറുന്നതിനു അനുസരിച്ചുള്ള നിലപാടുമാറ്റം നല്ലതല്ലെന്ന് മുന്‍ ഹൈക്കമ്മീഷണര്‍ അശോക് കാന്തയും അഭിപ്രായപ്പെട്ടു.
◾https://dailynewslive.in/ കോടതി വിധി മാനിക്കാതിരുന്നതിനെ തുടര്‍ന്ന് യോഗ ആചാര്യന് ബാബാ രാംദേവിനും പതഞ്ജലി എംഡി ആചാര്യ ബാല്‍ കൃഷ്ണയ്ക്കും സുപ്രീംകോടതിയുടെ രൂക്ഷശകാരം. കോടതി ഉത്തരവ് പ്രകാരമുള്ള മറുപടികള്‍ സമര്‍പ്പിച്ചില്ലെന്നും ഉന്നത നീതിപീഠത്തിന്റെ ഉത്തരവുകളെ ലഘുവായി എടുക്കരുതെന്നും കോടതി വ്യക്തമാക്കി. ഇരുവര്‍ക്കെതിരായ കോടതിയലക്ഷ്യ കേസ് പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. തെറ്റിദ്ധാരണ ജനിപ്പിക്കും വിധത്തില്‍ പരസ്യം നല്‍കിയെന്നാണ് പതഞ്ജലിക്കെതിരായ കേസ്. അതോടൊപ്പം തനിക്ക് പിഴവ് സംഭവിച്ചെന്നും ക്ഷമിക്കണമെന്നും കോടതിയില്‍ ബാബാ രാംദേവ് അപേക്ഷിച്ചു. എന്നാല്‍ ഈ ക്ഷമ ചോദിക്കല്‍ ഹൃദയത്തില്‍ നിന്നുള്ളതല്ലെന്ന് കോടതി വിമര്‍ശിച്ചു. കേസ് ഏപ്രില്‍ 10ന് വീണ്ടും പരിഗണിക്കും. അതിന് മുമ്പ് എല്ലാ മറുപടികളും സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.
◾https://dailynewslive.in/ സൗദി അറേബ്യയില്‍ ശക്തമായ മഴയും വെള്ളപ്പാച്ചിലും ഉണ്ടായതിനെ തുടര്‍ന്ന് നിരവധി ഡാമുകള്‍ തുറന്നുവിട്ടു. ഒഴുക്കില്‍പ്പെട്ട വാഹനങ്ങളില്‍നിന്ന് ആളുകളെ രക്ഷപ്പെടുത്തി. രാജ്യ തലസ്ഥാനമായ റിയാദിലും പുണ്യനഗരങ്ങളായ മക്ക, മദീന എന്നിവിടങ്ങളിലും തെക്കന്‍ പ്രവിശ്യയായ അസീറിലും ശക്തമായ മഴയാണ് പെയ്യുന്നത്.
◾https://dailynewslive.in/ ദേശീയതലത്തിലെ ചരക്ക്-സേവനനികുതി സമാഹരണം കഴിഞ്ഞമാസം ഫെബ്രുവരിയിലെ 1.68 ലക്ഷം കോടി രൂപയില്‍ നിന്ന് 1.78 ലക്ഷം കോടി രൂപയായി കുതിച്ചുയര്‍ന്നപ്പോള്‍, കേരളത്തിലെ പിരിവിലുണ്ടായത് വീഴ്ച. ഫെബ്രുവരിയില്‍ 2,688 കോടി രൂപ പിരിച്ചെടുത്ത കേരളത്തില്‍ നിന്ന് മാര്‍ച്ചില്‍ ലഭിച്ചത് 2,598 കോടി രൂപയാണെന്ന് ധനമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം, 2023 മാര്‍ച്ചിലെ 2,354 കോടി രൂപയുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിലെ കഴിഞ്ഞമാസത്തെ ജി.എസ്.ടി സമാഹരണത്തില്‍ 10 ശതമാനം വര്‍ധനയുണ്ട്. മാര്‍ച്ച് 31ന് സമാപിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) ആകെ കേരളത്തില്‍ നിന്ന് പിരിച്ചെടുത്ത ജി.എസ്.ടി 13,967 കോടി രൂപയാണ്. 2022-23ലെ 12,311 കോടി രൂപയേക്കാള്‍ 13 ശതമാനം അധികം. കഴിഞ്ഞമാസം ദേശീയതലത്തില്‍ പിരിച്ചെടുത്ത 1.78 ലക്ഷം കോടി രൂപ ജി.എസ്.ടിയുടെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന രണ്ടാമത്തെ വലിയ പ്രതിമാസ സമാഹരണമാണ്. 2023-24 സാമ്പത്തികവര്‍ഷം ഏപ്രിലില്‍ പിരിച്ചെടുത്ത 1.87 ലക്ഷം കോടി രൂപയാണ് എക്കാലത്തെയും റെക്കോഡ്. ഇക്കഴിഞ്ഞ ജനുവരിയില്‍ 1.74 ലക്ഷം കോടി രൂപ ലഭിച്ചിരുന്നു. കഴിഞ്ഞമാസത്തെ മൊത്തം ജി.എസ്.ടി വരുമാനത്തില്‍ 34,532 കോടി രൂപ കേന്ദ്ര ജി.എസ്.ടിയും 43,746 കോടി രൂപ സംസ്ഥാന ജി.എസ്.ടിയുമാണ്. 87,947 കോടി രൂപ സംയോജിത ജി.എസ്.ടിയായും 12,259 കോടി രൂപ സെസ് ഇനത്തിലും ലഭിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) 20.18 ലക്ഷം കോടി രൂപയാണ് ആകെ ലഭിച്ച ജി.എസ്.ടി. 2022-23ലെ 18.01 ലക്ഷം കോടി രൂപയേക്കാള്‍ 11.7 ശതമാനം വര്‍ധന. കഴിഞ്ഞവര്‍ഷം ശരാശരി മാസ ജി.എസ്.ടി പിരിവ് 1.68 ലക്ഷം കോടി രൂപയായിരുന്നു. തൊട്ടുമുന്‍വര്‍ഷത്തെ 1.5 ലക്ഷം കോടി രൂപയെ അപേക്ഷിച്ച് മികച്ച വര്‍ധന ശരാശരി സമാഹരണത്തിലുണ്ടായി എന്നത് നേട്ടമാണ്.
◾https://dailynewslive.in/ ഉപയോക്തക്കള്‍ക്കായി പുതിയ അപ്ഡേറ്റുമായി ഇന്‍സ്റ്റാഗ്രാം. ഉപയോക്തക്കള്‍ക്ക് താത്പര്യമുള്ളവര്‍ക്ക് മാത്രമായി റീല്‍സ് ഷെയര്‍ ചെയ്യാന്‍ കഴിയുന്ന ‘ബ്ലെന്‍ഡ്’ ഫീച്ചറാണ് പുതിയ അപ്ഡേറ്റിലുള്ളത്. റീല്‍സില്‍ സ്വകാര്യത കൊണ്ടുവരികയണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്യുന്ന ഷോര്‍ട്സ് പരിമിതമായ കാഴ്ചക്കാര്‍ക്ക് മാത്രം കാണാന്‍ അനുവദിക്കുന്നതാണ് ഫീച്ചര്‍. ഡെവലപ്പര്‍ അലസ്സാന്‍ഡ്രോ പാലൂസി ആണ് പുതിയ ഫീച്ചര്‍ ആദ്യം കണ്ടെത്തിയത്, ഉപയോക്താക്കള്‍ പങ്കിടുന്ന റീലുകളെ അടിസ്ഥാനമാക്കിയാണ് സ്വകാര്യ ഫീഡ് സൃഷ്ടിക്കുക. മാത്രമല്ല, പുതിയ ഫീഡ് രണ്ട് ഉപയോക്താക്കള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തുമെന്നും അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ബ്ലെന്‍ഡില്‍ നിന്ന് പുറത്തുപോകാന്‍ സാധിക്കുമെന്നും അലസ്സാന്‍ഡ്രോ പാലൂസി പങ്കിട്ട ഫീച്ചറിന്റെ സ്ക്രീന്‍ഷോട്ടിലൂടെ വ്യക്തമാകുന്നു. ഇന്‍സ്റ്റാഗ്രാം ഉടന്‍ ‘ബ്ലെന്‍ഡ്’ ഫീച്ചര്‍ ഉപയോക്താക്കളിലേക്ക് എത്തിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഫീച്ചര്‍ എത്തുന്നതോടെ സുഹൃത്തുക്കള്‍ തമ്മില്‍ ഇഷ്ടാനുസൃതവും സ്വകാര്യമായും ഫീഡ് സൃഷ്ടിക്കാന്‍ കഴിയും. ഉപയോക്താക്കള്‍ക്ക് സുഹൃത്തുക്കളുമായി എളുപ്പത്തില്‍ കണക്റ്റുചെയ്യാന്‍ സാധിക്കുന്ന ഫീച്ചറാണ് ഇന്‍സ്റ്റാഗ്രാം റീലുകള്‍.
◾https://dailynewslive.in/ ബോളിവുഡില്‍ അപ്രതീക്ഷിത ഹിറ്റ് ‘ക്രൂ’ എന്ന ചിത്രം. കരീന കപൂര്‍, കൃതി സനോന്‍, തബു എന്നിവര്‍ ഒന്നിച്ച ചിത്രം ബോക്സ് ഓഫീസില്‍ കുതിക്കുകയാണ്. മാര്‍ച്ച് 29ന് റിലീസ് ചെയ്ത ചിത്രം ഓപ്പണിംഗ് ദിനത്തില്‍ 20 കോടിയിലേറെയാണ് കളക്ഷന്‍ നേടിയത്. റിലീസ് ചെയ്ത് നാല് ദിവസത്തിനുള്ളില്‍ സിനിമ 65 കോടിയിലേറെ കളക്ഷന്‍ ആണ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. 40 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രമാണ് ദിവസങ്ങള്‍ കൊണ്ട് മിന്നും വിജയം നേടുന്നത്. രാജേഷ് എ കൃഷ്ണന് സംവിധാനം ചെയ്ത ചിത്രത്തില്‍ ദില്‍ജിത്ത് ദൊസാഞ്ജ്, കപില്‍ ശര്‍മ്മ, രജേഷ് ശര്‍മ്മ, സ്വാസ്ത ചാറ്റര്‍ജി, കുല്ഭൂഷണ് കര്ബാന്ദ, തൃപ്തി കാംകര്‍, ചാരു ശങ്കര്‍ എന്നിവരും വേഷമിട്ടിട്ടിട്ടുണ്ട്. കോഹിനൂര്‍ എന്ന എയര്‍ലൈന്‍സില്‍ ക്യാബിന് ക്രൂ ആയി ജോലി ചെയ്യുന്ന മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഗീത സേഠി, ജാസ്മിന് കോലി, ദിവ്യ റാണ എന്നീ കഥാപാത്രങ്ങളായാണ് തബു, കരീന കപൂര്‍, കൃതി സനോന്‍ എന്നിവര്‍ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. മുംബൈ, ഗോവ, അബുദാബി എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്. നിധി മെഹ്രയും മെഹുല്‍ സുരിയും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ.
◾https://dailynewslive.in/ നവാഗതനായ ബിന്റോ സ്റ്റീഫന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ദിലീപ് നായകന്. ഷാരിസ് മുഹമ്മദ് രചന നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഈ മാസം പകുതിയോടെ കോലഞ്ചേരി, പിറവം എന്നിവിടങ്ങളിലായി ആരംഭിക്കും. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന് സ്റ്റീഫന്‍ ആണ് നിര്‍മാണം. മാജിക് ഫ്രെയിംസ് നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ദിലീപ് ഭാഗമാകുന്നത് ആദ്യമായാണ്. ഫാമിലി എന്റര്‍ടെയ്നറായി ഒരുങ്ങുന്ന സിനിമ ഓണം റിലീസായി തിയറ്ററുകളിലെത്തും. ലിസ്റ്റിന് സ്റ്റീഫന്‍ നിര്‍മ്മിച്ച ജനഗണമന, മലയാളി ഫ്രം ഇന്ത്യ എന്നീ ചിത്രങ്ങളുടെ രചനയും ഷാരിസ് മുഹമ്മദാണ് നിര്‍വഹിച്ചത്. ചിത്രത്തില്‍ ദിലീപ് സാധാരണക്കാരനായാണ് എത്തുന്നത്. ധ്യാന്‍ ശ്രീനിവാസനും ചിത്രത്തില്‍ എത്തിയേക്കും. താരനിര്‍ണയം പുരോഗമിക്കുകയാണ്. നിരവധി സിനിമകളില്‍ അസോഷ്യേറ്റ് ആയി പ്രവര്‍ത്തിച്ച ബിന്റോ, ഡിജോ ജോസ് ചിത്രം മലയാളി ഫ്രം ഇന്ത്യയുടെ ചീഫ് അസോഷ്യേറ്റ് ഡയറക്ടറായിരുന്നു. അതേ സമയം പവി കെയര്‍ ടേക്കര്‍ ആണ് ദിലീപ് നായകനായി റിലീസിന് ഒരുങ്ങുന്ന ചിത്രം. ഏപ്രില്‍ 26ന് ചിത്രം റിലീസ് ചെയ്യും.
◾https://dailynewslive.in/ സെല്‍റ്റോസ് പുതിയ ഓട്ടമാറ്റിക് മോഡല്‍ അവതരിപ്പിച്ച് കിയ. മിഡ് മോഡലായ എച്ച്ടികെ പ്ലസ് മോഡലിലാണ് ഓട്ടമാറ്റിക് വേരിയന്റ് അവതരിപ്പിച്ചിരിക്കുന്നത്. എച്ച്ടികെ പ്ലസ് പെട്രോള്‍ സിവിടി മോഡലിന് 15.41 ലക്ഷം രൂപയും എച്ച്ടികെ പ്ലസ് ഡീസല്‍ എടി മോഡലിന് 16.90 ലക്ഷം രൂപയുമാണ് വില. പുതിയ മോഡലുകള്‍ കൂടാതെ നിലവിലെ മോഡലുകളിലെ ഫീച്ചറുകളും കിയ പരിഷ്കരിച്ചിട്ടുണ്ട്. മധ്യനിര മോഡലായ എച്ച്ടികെ പ്ലസില്‍ ഓട്ടോമാറ്റിക് വന്നതോടെ പെട്രോള്‍ ഓട്ടമാറ്റിക് ബേസ് മോഡലിന്റെ വില 1.18 ലക്ഷം രൂപയും ഡീസല്‍ ഓട്ടമാറ്റിക് ബേസ് മോഡലിന്റെ വില 1.28 ലക്ഷം രൂപയും കുറഞ്ഞു. ഓട്ടമാറ്റിക് ഓപ്ഷന് കൂടാതെ എച്ച്ടികെ പ്ലസ് മോഡലില്‍ പനോരമിക് സണ്‍റൂഫ്, ഡ്രൈവ് ആന്‍ഡ് ട്രാക്ഷന്‍ മോഡ്, പാഡില്‍ ഷിഫ്റ്റ്, എല്‍ഇഡി കണക്റ്റഡ് ടെയില്‍ ലാംപ്, എല്‍ഇഡി ഫ്രണ്ട് മാപ് ലാംപ്, ഇന്റീരിയര്‍ എല്‍ഇഡി റീഡിങ് ലാംപ്, ലെതറേറ്റ് സ്റ്റിയറിങ് വീല്‍ എന്നിവയുണ്ട്. കൂടാതെ പുതിയ കിയ അറോറ ബ്ലാക് പേള്‍ നിറത്തിലും ലഭിക്കും. സെല്‍റ്റോസിന്റെ ഉയര്‍ന്ന മോഡലുകളായ എച്ച്ടിഎക്സ്, എച്ച്ടിഎക്സ് പ്ലസ്, ജിടി ലൈന്‍, എക്സ്ലൈന് മോഡലുകളുടെ നാല് വിന്റോകള്‍ക്കും ഓട്ടോ അപ്ഡൗണ്‍ ഫീച്ചറും നല്കിയിരിക്കുന്നു. താഴ്ന്ന മോഡലായ എച്ച്ടിഎക്സ് ട്രിമ്മിന് എല്‍ഇഡി ഡിആര്‍എല്ലും, കിലെസ് എന്‍ട്രിയും പുഷ് ബട്ടന് സ്റ്റാര്‍ട്ടും എല്‍ഇഡി കണക്റ്റഡ് ടെയില്‍ ലാംപും അധികമായി നല്‍കിയിട്ടുണ്ട്.
◾https://dailynewslive.in/ വാമൊഴികളിലൂടെ സഞ്ചരിച്ച് നമ്മുടെ ഭാഷയുടെ കരുത്തായി നിലകൊള്ളുന്ന പഴഞ്ചൊല്ലുകളുടെയും കടങ്കഥകളുടെയും ബൃഹദ്സമാഹാരം. മനോഹരങ്ങളായ പഴമൊഴികളുടെയും ചൊല്ലുകളുടെയും ആശയം മനസ്സിലാക്കുന്നതിന് അതാതിടങ്ങളില്‍ അര്‍ത്ഥങ്ങള്‍ നല്‍കിയാണ് ഈ പുസ്തകം തയ്യാറാക്കിയിട്ടുള്ളത്. ഒപ്പം, ഭാഷാശാസ്ത്ര പ്രത്യേകതകള്‍, ശൈലീനിഘണ്ടു, പര്യായനിഘണ്ടു എന്നിവകൂടി ചേര്‍ത്ത് വിപുലപ്പെടുത്തിയ ഗ്രന്ഥം. ‘പഴഞ്ചൊല്ലും കടങ്കഥകളും മറ്റും’. വേലായുധന് പണിക്കശേരി. ഡിസി ബുക്സ്. വില 540 രൂപ.
◾https://dailynewslive.in/ ഹൃദയാഘാതവും മറ്റ് ഗുരുതര പ്രശ്നങ്ങളും ഉണ്ടാക്കുന്ന കൊളസ്ട്രോള്‍ എന്ന വില്ലനെ കുറയ്ക്കാനായി ദിവസവും അഞ്ചു മിനിറ്റ് ചിലവാക്കിയാല്‍ മതി. വളരെ ചെലവ് കുറഞ്ഞതാണ് ബീറ്റ് റൂട്ട്. ഇത് ചെറിയ കഷണങ്ങളാക്കി മിക്സിയില്‍ അരച്ച അത് അരിച്ചെടുത്തു അതില്‍ ഒന്നോ രണ്ടോ തുള്ളി നാരങ്ങാ നീര് ചേര്‍ത്താല്‍ രുചികരമായ ബീറ്റ്റൂട്ട് ജ്യൂസ് റെഡി. ഇത് ദിവസവും കുടിച്ചാല്‍ കൊളസ്ട്രോള്‍ മാത്രമല്ല പല രോഗങ്ങളും പമ്പ കടക്കും. കൊളസ്ട്രോള്‍ കുറയുന്നതിനോടൊപ്പം രക്തക്കുറവ് ( അനീമിയ ) മൂലം വിഷമിക്കുന്നവര്‍ക്ക് രക്തം ഉണ്ടാകാനും ഈ ജ്യൂസ് സഹായിക്കുന്നു. വിറ്റാമിന്‍ എ, സി, കെ, അയണ്‍, പൊട്ടാസ്യം എന്നിവയാല്‍ സമ്പന്നമാണ് ബീറ്റ്റൂട്ട്. കൊളസ്ട്രോളും കൊഴുപ്പും ഇല്ലാത്തതാണ് പോഷക ഗുണമുള്ള ബീറ്റ്റൂട്ട് ജ്യൂസ്. ഉദരകോശങ്ങളെ ആരോഗ്യത്തോടെ നിര്‍ത്താനും ഇത് സഹായിക്കും. ഇത് കൂടാതെ കറിവേപ്പിലയരച്ച് ഒരു മുട്ടയുടെ പകുതി വലുപ്പത്തില്‍ ഉരുട്ടി അതിരാവിലെ ചൂടുവെള്ളത്തില്‍ കഴിക്കുകയാണെങ്കില്‍ കൊളസ്ട്രോള്‍ വര്‍ധിക്കുന്നത് തടയും. ഉള്ളി ഇടിച്ചുപിഴിഞ്ഞ നീര് മോരില്‍ ചേര്‍ത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാല്‍ കൊളസ്ട്രോള്‍ നന്നായി നിയന്ത്രിക്കാനാകും. ഏലക്കാ പൊടി ജീരക കഷായത്തില്‍ ചേര്‍ത്ത് തുടര്‍ച്ചയായി കഴിച്ചാല്‍ കൊളസ്ട്രോള്‍ വര്‍ദ്ധിക്കുന്നതുമൂലമുള്ള ശാരീരിക അവശതകള്‍ക്ക് നല്ല ശമനം ലഭിക്കും.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ – 83.37, പൗണ്ട് – 104.62, യൂറോ – 89.47, സ്വിസ് ഫ്രാങ്ക് – 91.78, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.19, ബഹറിന്‍ ദിനാര്‍ – 221.21, കുവൈത്ത് ദിനാര്‍ -270.78, ഒമാനി റിയാല്‍ – 216.58, സൗദി റിയാല്‍ – 22.23, യു.എ.ഇ ദിര്‍ഹം – 22.70, ഖത്തര്‍ റിയാല്‍ – 22.90, കനേഡിയന്‍ ഡോളര്‍ – 61.45.