1 27

നകുലിന്റെ കഥകള്‍ എന്നെപ്പോലുള്ള വായനക്കാരുടെ പ്രവചനങ്ങള്‍ക്ക് പുറത്തുനില്‍ക്കുന്നവയാണ്. വായനയിലൂടെ ആഗോളീകരിക്കപ്പെട്ട പുതുതലമുറ വായനക്കാരനേയും എഴുത്തുകാരനേയും അതില്‍ കാണാം. പ്രമേയം സ്വീകരിക്കുന്ന കാര്യത്തിലും കഥ പറയുന്നതിലും കൂസലില്ലായ്മ കാണാം. കഥയില്‍ അധികം കാല്പനികത സൂക്ഷിക്കാത്ത ഒരു മലയാളവഴിയിലാണ് നകുലിന്റെ കഥകള്‍ എത്തിനില്‍ക്കുന്നത് – എസ്. ഹരീഷ്. വിരസമായ സാഹചര്യങ്ങളെ ചടുലമാക്കുന്ന സംഭവങ്ങളിലൂടെ അനായാസം വികസിക്കുന്ന, രതിയും മൃതിയും ഇഴചേരുന്ന കഥകള്‍ – അജയ് പി. മങ്ങാട്ട്. ‘പേപ്പര്‍ പൂച്ച’. നകുല്‍ വി.ജി. എച്ച് & സി ബുക്‌സ്. വില 210 രൂപ.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *