S4 yt cover

https://dailynewslive.in/ കേന്ദ്രത്തിനെതിരെ സുപ്രീം കോടതിയില്‍ കേരളം സമര്‍പ്പിച്ച ഹര്‍ജിയില്‍, കേരളത്തിന് 13608 കോടി രൂപ കടമെടുക്കാനുള്ള അനുമതി നല്‍കാന്‍ കേന്ദ്രത്തിന് സുപ്രീം കോടതി നിര്‍ദേശം. 15000 കോടി രൂപ കൂടി വേണ്ടി വരുമെന്ന് കേരളത്തിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കപില്‍ സിബല്‍ വാദിച്ചു. ബാക്കി തുകയ്ക്ക് കേന്ദ്രവും കേരളവും തമ്മില്‍ ചര്‍ച്ച ചെയ്തു തീരുമാനത്തിലെത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശം നല്‍കി. അതേസമയം കടമെടുപ്പ് പരിധിയില്‍ സുപ്രീം കോടതി ഇടപെടരുതെന്ന് കേന്ദ്രം ആവശ്യപ്പെട്ടു.

https://dailynewslive.in/ കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ കേരള നല്‍കിയ ഹര്‍ജി പിന്‍വലിക്കണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ഉപാധിയെ രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍. കേസുമായി സുപ്രീംകോടതിയെ സമീപിക്കാന്‍ കേരള സര്‍ക്കാറിന് അധികാരമുണ്ടെന്നും സംസ്ഥാനത്തിന്റെ അധികാരം നിഷേധിക്കുന്നത് ശരിയല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

https://dailynewslive.in/ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള വിതരണം ഉടന്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ ഡ്യൂട്ടി ബഹിഷ്‌കരിക്കുമെന്ന് കേരള ഗവ. നഴ്സസ് യൂണിയന്‍. സ്പീക്കര്‍ ഇടപെടണമെന്നും അതല്ലെങ്കില്‍ ജോലി ബഹിഷ്‌കരിക്കേണ്ടിവരുമെന്ന് നിയമസഭാ ജീവനക്കാരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ട്രഷറിയില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണമുള്ളതിനൊപ്പം ശമ്പള വിതരണവും ഇപ്പോഴും ഭാഗികമായാണ് നടക്കുന്നത്.

*കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണ്‍*

കെ.എസ്.എഫ്.ഇ മാക്‌സ് ഗോള്‍ഡ് ലോണില്‍ ഇപ്പോള്‍ സ്വര്‍ണവിലയുടെ 90 ശതമാനവും വായ്പയായി ലഭിക്കുന്നു. ഇനി ആവശ്യങ്ങള്‍ക്ക് അവധി കൊടുക്കേണ്ടതില്ല. മാക്സിമം കയ്യില്‍ കിട്ടുമ്പോള്‍ മറ്റെവിടെ പോകാന്‍.

*കൂടുതല്‍ വിവരങ്ങള്‍ക്ക് : ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455*

https://dailynewslive.in/ കൊച്ചി മെട്രോയുടെ തൃപ്പൂണിത്തുറ ടെര്‍മിനല്‍ കൊല്‍ക്കത്തയില്‍ നിന്നും ഓണ്‍ലൈനായി പ്രധാനമന്ത്രി നരേന്ദ്ര മോദി നാടിന് സമര്‍പ്പിച്ചു. ആലുവ മുതല്‍ തൃപ്പൂണിത്തുറ വരെ 25 സ്റ്റേഷനുകളുമായി 28.2 കിലോമീറ്റര്‍ ദൂരമാണ് കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തില്‍ പൂര്‍ത്തിയായത്. ഉദ്ഘാടനശേഷം തൃപ്പൂണിത്തുറയില്‍ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ട്രെയിന്‍ ആലുവയിലേക്ക് ആദ്യ യാത്ര നടത്തി.

https://dailynewslive.in/ അവതാരകയോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. നവകേരള സദസ്സിന്റെ മുഖാമുഖം പരിപാടിയില്‍ ഉദ്ഘാടന പ്രസംഗം അവസാനിപ്പിച്ചതിന് പിന്നാലെ വളരെ നല്ല പ്രസംഗം കാഴ്ച വെച്ചതിന് നന്ദി സര്‍ എന്ന് അവതാരക പറഞ്ഞു തീരുന്നതിനു മുന്‍പ് തന്നെ മുഖ്യമന്ത്രി മൈക്കിലൂടെ തന്നെ നീരസം പ്രകടിപ്പിച്ചു. ‘അല്ല, അമ്മാതിരി കമന്റ് വേണ്ട കേട്ടോ, നിങ്ങള് അടുത്തയാളെ വിളിച്ചാ മതി’ എന്ന് പറഞ്ഞുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ രോഷപ്രകടനം.

https://dailynewslive.in/ കോഴിക്കോട് കക്കയത്ത് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ എബ്രഹാം മരണപ്പെട്ടതില്‍ പ്രതിഷേധിച്ച് കൂരാച്ചുണ്ട് പഞ്ചായത്തില്‍ ഇന്ന് എല്‍ഡിഎഫ്, യുഡിഎഫ് മുന്നണികളുടെ ഹര്‍ത്താല്‍. അതിരപ്പിള്ളിയില്‍ കാട്ടാന ചവിട്ടിക്കൊന്ന വത്സലയോടുള്ള ആദരസൂചകമായി അതിരപ്പിള്ളി മേഖലയില്‍ ഇന്ന് കടകള്‍ അടച്ചിട്ട് കരിദിനം ആചരിക്കുകയാണ്.

https://dailynewslive.in/ കാട്ടുപോത്ത് ആക്രമണത്തില്‍ കക്കയത്ത് എബ്രഹാം മരിച്ച സംഭവത്തില്‍ കൊലയാളി കാട്ടുപോത്തിനെ വെടിവച്ച് കൊല്ലുന്നത് വരെ പ്രതിഷേധം തുടരുമെന്ന് ഡിസിസി പ്രസിഡന്റ് പ്രവീണ്‍. എന്നാല്‍ കാട്ടുപോത്തിനെ കൊല്ലില്ലെന്ന് കളക്ടര്‍ നിലപാടെടുത്തു. ഇതോടെ എബ്രഹാമിന്റെ പോസ്റ്റ്‌മോര്‍ട്ടവും ഇന്‍ക്വസ്റ്റും നടത്താന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് യുഡിഎഫ് നേതാക്കളും ബന്ധുക്കളും. 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കണമെന്നും വന്യജീവി ആക്രമണത്തിന് ശാശ്വത പരിഹാരം വേണമെന്നുമാണ് ബന്ധുക്കളുടെ ആവശ്യം.

*തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സില്‍ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവല്‍*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്സിലെ മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലില്‍ 299 രൂപ മുതലുള്ള സ്പെഷ്യല്‍ കളക്ഷന്‍. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

https://dailynewslive.in/ മലപ്പുറം ആലുങ്ങലില്‍ കാട്ടുപന്നി കുറുകെ ചാടി ഓട്ടോ ഡ്രൈവര്‍ മരിച്ചു. കാരക്കുന്ന് പഴേടം തടിയമ്പുറത്ത് ഷഫീക് (40) ആണ് മരിച്ചത്. കാട്ടുപന്നി റോഡിന് കുറുകെ ചാടിയപ്പോള്‍ ബ്രേക്ക് ഇട്ടതിനെ തുടര്‍ന്നാണ് ഓട്ടോ മറിഞ്ഞത്. വന്യമൃഗശല്യം കൂടിവരുന്ന സാഹചര്യത്തിലാണ് ഈ ദാരുണമായ സംഭവം .

https://dailynewslive.in/ ജനങ്ങളുടെ ജീവന് സംരക്ഷണം നല്‍കാന്‍ സംസ്ഥാന സര്‍ക്കാരിന് കഴിയുന്നില്ലെങ്കില്‍ രാജിവെച്ച് ഇറങ്ങിപോകണമെന്ന് താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റമജിയോസ് ഇഞ്ചനാനിയില്‍. . ഇന്നത്തെ ദീപിക ദിനപത്രത്തിലെ ലേഖനത്തിലാണ് ബിഷപ്പ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. സര്‍ക്കാരിന്റെ അനാസ്ഥക്കെതിരെ ശക്തമായ പ്രതിഷേധം ഉയരുമെന്നും ബിഷപ്പ് പറഞ്ഞു.

https://dailynewslive.in/ കോതമംഗലം സംഘര്‍ഷത്തില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് എന്നിവര്‍ക്ക് മൂന്ന് മാസത്തേക്ക് കോതമംഗലം പൊലീസ് സ്റ്റേഷന്റെ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെ ജാമ്യം. കോതമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. ഇവര്‍ക്കെതിരെ ചുമത്തിയ രണ്ട് കേസിലും ജാമ്യം അനുവദിച്ചു. ഒപ്പം അറസ്റ്റിലായ 14 പേര്‍ക്കും ജാമ്യം നല്‍കി. ജാമ്യം ലഭിച്ച ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെ പൊതുമുതല്‍ നശിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ വീണ്ടും അറസ്റ്റ് ചെയ്യാന്‍ പൊലീസ് ശ്രമിച്ചെങ്കിലും വിഷയം മജിസ്ട്രേറ്റിനെ ശ്രദ്ധയില്‍ എത്തിയതോടെ അന്വേഷണ ഉദ്യോഗസ്ഥനോട് ഹാജരാവാന്‍ കോടതി ആവശ്യപ്പെട്ടു.

https://dailynewslive.in/ പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്‍ മരിച്ചത് അധികൃതര്‍ അറിയും മുമ്പേ, കോളേജില്‍ ആംബുലന്‍സ് എത്തി. പോലീസ് സ്റ്റേഷനില്‍ നിന്ന് അനുവാദം ലഭിച്ചു എന്നാണ് ആംബുലന്‍സുകാര്‍ പറഞ്ഞത്. എന്നാല്‍ വൈകിട്ട് നാലരയോടെയാണ് പോലീസ് സ്റ്റേഷനില്‍ സിദ്ധാര്‍ത്ഥന്റെ മരണ വിവരം അറിയുന്നത്. കുരുതരമായി പരിക്കേറ്റ സിദ്ധാര്‍ത്ഥന്‍ കുളിമുറിയില്‍ പോയി സ്വയം കെട്ടിത്തൂങ്ങുമോ എന്ന സംശയം മരണത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. കൂടുതല്‍ അന്വേഷണം വേണമെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

https://dailynewslive.in/ പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ മരണത്തെ തുടര്‍ന്ന് കോളേജ് ഹോസ്റ്റലില്‍ പുതിയ മാറ്റങ്ങള്‍. ഒരു അസിസ്റ്റന്റ് വാര്‍ഡന് ഹോസ്റ്റലിന്റെ മുഴുവന്‍ ചുമതലയും നല്‍കും, ഹോസ്റ്റലില്‍ സിസിടിവി ക്യാമറ സ്ഥാപിക്കും. മൂന്ന് നിലകള്‍ ഉള്ള ഹോസ്റ്റലില്‍ ഓരോ നിലയിലും ഓരോ ചുമതലക്കാര്‍ ഉണ്ടാവും. കൂടാതെ വര്‍ഷം തോറും ചുമതലക്കാരെ മാറ്റാനും തീരുമാനമായിട്ടുണ്ട്.

https://dailynewslive.in/ പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ഥന്റെ കൊലപാതകത്തില്‍ നടപടിയാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ്സ്, മഹിളാ കോണ്‍ഗ്രസ്, എം.എസ്.എഫ്, ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചുകളില്‍ സംഘര്‍ഷം. സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

https://dailynewslive.in/ നവകേരള സദസ്സ് നടത്തിയതിന്റെ വകയില്‍ കോടികളുടെ ബില്ല് പാസാക്കി തുക അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍. നവകരേള സദസിനായി മുഖ്യമന്ത്രിയുടെ പടം വച്ച് 25.40 ലക്ഷം പോസ്റ്ററാണ് അടിച്ചത്. ഇതിനായി സി ആപ്റ്റിന് 9.16 കോടി രൂപ അനുവദിച്ചു. ക്വട്ടേഷന്‍ വിളിക്കാതെയാണ് പിആര്‍ഡി കരാര്‍ സി ആപ്റ്റിന് നല്‍കിയതെന്ന് റിപ്പോര്‍ട്ടുകള്‍. കര്‍ഷകര്‍ക്ക് സബ്സിഡി ഇനത്തില്‍ കോടിക്കണക്കിന് രൂപ കുടിശ്ശിക നല്‍കാന്‍ ഉള്ളപ്പോള്‍ മുഖ്യമന്ത്രിയുടെ കാര്‍ഷിക മേഖലയിലെ മുഖാമുഖം പരിപാടിക്ക് 33 ലക്ഷം രൂപയും അനുവദിച്ചു നല്‍കി.

https://dailynewslive.in/ വാഹന്‍ സോഫ്‌റ്റ്വെയറില്‍ എല്ലാ വാഹന ഉടമകളും ആധാറുമായി ബന്ധിപ്പിച്ച ഫോണ്‍നമ്പറും, പേരും നിര്‍ബന്ധമായും അപ്ഡേറ്റ് ചെയ്യണമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഡിപാര്‍ട്മെന്റ്. ഫോണ്‍ നമ്പറും പേരും അപ്ഡേറ്റ് ചെയ്താല്‍ മാത്രമേ വാഹന സംബന്ധമായ സര്‍വ്വീസിനും, ടാക്സ് , പിഴ എന്നിവ അടയ്ക്കാനും സാധിക്കുകയുള്ളൂവെന്നും എംവിഡി മുന്നറിയിപ്പ് നല്‍കി.

https://dailynewslive.in/ സംസ്ഥാനത്ത് ഇനി മുതല്‍ വീര്യം കുറഞ്ഞ മദ്യം നികുതി കുറച്ച് വില്‍ക്കാന്‍ അനുമതി നല്‍കാന്‍ ആലോചന. സര്‍ക്കാര്‍ മദ്യ ഉല്‍പാദകരുടെ ആവശ്യം അംഗീകരിക്കാനുള്ള ഒരുക്കത്തിലാണ്. ഈ ആവശ്യത്തെ ശക്തമായി എതിര്‍ത്ത നികുതി കമ്മീഷണര്‍ ഇപ്പോള്‍ അവധിയില്‍ പ്രവേശിച്ചു. സംസ്ഥാനത്ത് വീര്യം കുറഞ്ഞ മദ്യ ഉല്‍പ്പാദനം കൂട്ടാന്‍ നികുതി കുറയ്ക്കണമെന്നാണ് മദ്യ ഉല്‍പാദകരുടെ ആവശ്യം.

https://dailynewslive.in/ ‘ഓപ്പറേഷന്‍ ഓവര്‍ലോഡ്’ പരിപാടി വീണ്ടും ആരംഭിച്ച് വിജിലന്‍സ്. അമിതഭാരം കയറ്റിവരുന്ന വാഹനങ്ങളെ പിടികൂടാന്‍ വേണ്ടി ‘ഓപ്പറേഷന്‍ ഓവര്‍ലോഡ്’ മിന്നല്‍ പരിശോധനയിലൂടെ വിജിലന്‍സ് ആണ് നടത്തുന്നത്. രൂപമാറ്റം വരുത്തി വാഹനങ്ങള്‍ ഓവര്‍ ലോഡ് കയറ്റുന്നതും പ്രത്യേകം പരിശോധിക്കും. സംസ്ഥാന വ്യാപകമായി പരിശോധന നടത്താനാണ് തീരുമാനം.

https://dailynewslive.in/ ശബരിമലയിലെ അരവണയില്‍ ചേര്‍ക്കുന്ന ഏലയ്ക്കയില്‍ കീടനാശിനിയുടെ സാന്നിധ്യമുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് അരവണ വില്‍പന തടഞ്ഞുകൊണ്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധി സുപ്രീംകോടതി റദ്ദാക്കി. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി നിലനില്‍ക്കുന്നതായിരുന്നില്ലെന്നാണ് സുപ്രീംകോടതി അറിയിച്ചിരിക്കുന്നത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്‍കിയ അപ്പീല്‍ സുപ്രീംകോടതി അനുവദിക്കുകയും ചെയ്തു.

https://dailynewslive.in/ തിരുവനന്തപുരം നെടുമുടിയില്‍ എസ്എസ്എല്‍സി പരീക്ഷാ ഡ്യട്ടിക്കെത്തിയ രണ്ട് അധ്യാപകരുടെ ഫോണുകള്‍ പിടിച്ചെടുത്തു. എസ്.എസ്.എല്‍.സി പരീക്ഷ ഡ്യൂട്ടിക്ക് പോകുന്ന അധ്യാപകര്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുപോകാന്‍ പാടില്ലെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. ചോദ്യപ്പേപ്പര്‍ ചോര്‍ച്ച തടയാനും പരീക്ഷ ഏറ്റവും സുതാര്യമായി നടക്കാനും,പരീക്ഷാ ഹാളിനകത്ത് മൊബൈല്‍ ഫോണ്‍, ബ്ലൂടൂത്ത് തുടങ്ങിയ സാങ്കേതിക ഉപകരണങ്ങള്‍ക്ക് വിലക്കുണ്ട്. ഇത് ലംഘിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഫോണുകള്‍ പിടിച്ചെടുത്തത്.

https://dailynewslive.in/ വിവാദ ആള്‍ദൈവം സന്തോഷ് മാധവന്‍ മരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ, സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സാമ്പത്തിക തട്ടിപ്പ് കേസിലും സ്ത്രീ പീഡന കേസിലും പ്രതിയായി ശിക്ഷ അനുഭവിച്ചയാളാണ് സന്തോഷ് മാധവന്‍.

https://dailynewslive.in/ മംഗളൂരുവില്‍ മലയാളി യുവാവിന്റെ ആസിഡ് ആക്രമണത്തില്‍ പരിക്കേറ്റ മൂന്ന് വിദ്യാര്‍ഥിനികള്‍ക്ക് നാല് ലക്ഷം രൂപ വീതവും, ചികിത്സയ്ക്കായി 20 ലക്ഷം രൂപയും അനുവദിച്ചതായി കര്‍ണാടക വനിതാ കമ്മീഷന്‍ അധ്യക്ഷ നാഗലക്ഷ്മി ചൗധരി. പ്രതിയെ തടഞ്ഞുവച്ച് പൊലീസിനു കൈമാറിയ വിദ്യാര്‍ഥികള്‍ക്ക് ഉപഹാരം നല്‍കും. പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് എറിഞ്ഞ മലപ്പുറം നിലമ്പൂര്‍ സ്വദേശി അബിന്‍ ഷിബി പൊലീസ് കസ്റ്റഡിയിലാണ്.

https://dailynewslive.in/ രാജ്യത്തെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ മെട്രോ പാത പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമര്‍പ്പിച്ചു. ഹൂഗ്ലി നദിക്കടിയിലൂടെയാണ് ഈ വാട്ടര്‍ മെട്രോ പാത. പശ്ചിമ ബംഗാളിലെ കൊല്‍ക്കത്ത മെട്രോയുടെ ഈസ്റ്റ്-വെസ്റ്റ് കോറിഡോറിന്റെ ഭാഗമായ ഹൗറ മൈദാന്‍- എസ്പ്ലനേഡ് സെക്ഷനിലാണ് ഈ അണ്ടര്‍ വാട്ടര്‍ സര്‍വീസുള്ളത്. 16.6 കിലോമീറ്ററാണ് ഈസ്റ്റ്-വെസ്റ്റ് മെട്രോയുടെ ദൈര്‍ഘ്യം.

https://dailynewslive.in/ വംശീയ പരാമര്‍ശത്തില്‍ മാപ്പുപറഞ്ഞ് തായ്വാന്‍ തൊഴില്‍മന്ത്രി സു മിങ് ചുന്‍. കുടിയേറ്റ തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിന്, ഇന്ത്യക്കാരെ കുറിച്ച് തൊഴില്‍ മന്ത്രി നടത്തിയ പരാമര്‍ശം വംശീയ അധിക്ഷേപം ആയിരുന്നുവെന്ന് വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. വിമര്‍ശനങ്ങള്‍ കടുത്തതോടെ മന്ത്രി ഖേദം പ്രകടിപ്പിക്കുകയായിരുന്നു.

https://dailynewslive.in/ ഇന്ത്യന്‍ ബോണ്ടുകളെ ബ്ലൂംബെര്‍ഗ് എമര്‍ജിംഗ് മാര്‍ക്കറ്റ് ലോക്കല്‍ കറന്‍സി ഇന്‍ഡെക്‌സില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചു. 2025 ജനുവരി 31 മുതല്‍ 10 മാസംകൊണ്ടാണ് ഇത് നടപ്പാകുക. ഇതു വഴി 500 കോടി ഡോളറിന്റെ (ഏകദേശം 41,000 കോടി രൂപ) നിക്ഷേപം കടപ്പത്രങ്ങളിലേക്ക് ഒഴുകുമെന്നാണ് പ്രതീക്ഷ. കൂടുതല്‍ ഡോളര്‍ ഇന്ത്യയിലേക്ക് ഒഴുകുന്നത് രൂപയ്ക്ക് കരുത്താകും. ഡോളറിനെതിരെ രൂപ 82ന് താഴേക്ക് പോകുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. ഇന്ത്യന്‍ ബോണ്ടുകളെ ഗ്ലോബല്‍ ബോണ്ട് ഇന്‍ഡെക്‌സിലെ എമര്‍ജിംഗ് വിഭാഗത്തില്‍ അടുത്ത ജൂണ്‍ മുതല്‍ ഉള്‍പ്പെടുത്തുമെന്ന് ജെ.പി മോര്‍ഗന്‍ പ്രഖ്യാപിച്ച് ഒരു മാസം പിന്നിടുമ്പോഴാണ് ബ്ലൂംബെര്‍ഗിന്റെ തീരുമാനം. ബ്ലൂംബെര്‍ഗ് ഇ.എം ലോക്കല്‍ കറന്‍സി ഗവണ്‍മെന്റ് ഇന്‍ഡെക്‌സ്, ബ്ലൂംബെര്‍ഗ് ഇ.എം ലോക്കല്‍ കറന്‍സി ഗവണ്‍മെന്റ് ഇന്‍ഡെക്‌സ് 10% കണ്‍ട്രി ക്യാപിഡ് ഇന്‍ഡെക്‌സ്, കൂടാതെ എല്ലാ അനുബന്ധ ഉപസൂചികകളിലും ഇതോടെ ഇന്ത്യന്‍ ബോണ്ടുകള്‍ക്ക് ഇടം കണ്ടെത്താനാകും. കൂടാതെ ബ്ലൂംബെര്‍ഗ് എമര്‍ജിംഗ് മാര്‍ക്കറ്റ് 10% കണ്‍ട്രി ക്യാപ്ഡ് ഇന്‍ഡെക്‌സിലേക്ക് ഘട്ടംഘട്ടമായി പൂര്‍ണമായും മാറുമ്പോള്‍ 10 ശതമാനം പരിധിയില്‍ എത്തുന്ന വിപണികളായ ചൈനയ്ക്കും ദക്ഷിണ കൊറിയയ്ക്കുമൊപ്പം ഇന്ത്യയും ചേരും. സൂചികയില്‍ ഉള്‍പ്പെടുത്തി ഒരു വര്‍ഷത്തിന് ശേഷം ഇന്ത്യയെ ബ്ലൂംബെര്‍ഗ് ഗ്ലോബല്‍ അഗ്രഗേറ്റ് സൂചികയിലേക്ക് ചേര്‍ക്കാനാകുമെന്നും ബ്ലൂംബെര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്. ഇത് വഴി 150-200 കോടി ഡോളര്‍ ഫണ്ട് ഒഴുകാനിടയാക്കും. ആഗോള നിക്ഷേപകര്‍ക്കിടയില്‍ ഇന്ത്യന്‍ ബോണ്ടുകള്‍ക്ക് ആകര്‍ഷകത്വം കൂട്ടാന്‍ ഇതിടയാക്കും. ധാരാളം നിക്ഷേപകര്‍ ഇന്ത്യയിലേക്കെത്തി കടപ്പത്രങ്ങളില്‍ നിക്ഷേപിക്കും. വിപണിയില്‍ കൂടുതല്‍ ആവശ്യക്കാരുണ്ടാകുന്നതോടെ ലിക്വിഡിറ്റിയും കൂടും. ആവശ്യക്കാര്‍ കൂടുന്നത് വഴി സര്‍ക്കാരിന് കുറഞ്ഞ നിരക്കില്‍ കടമെടുക്കാം. വായ്പാ ചെലവ് കുറയ്ക്കാനുമിടയാക്കും.

https://dailynewslive.in/ ആരോടും ചോദിക്കാതെ തന്നെ സാങ്കേതികവിദ്യയുടെ സഹായത്തോടെ വഴി അറിയാന്‍ സാധിക്കും എന്നതാണ് ഗൂഗിള്‍ മാപ്പിനെ കൂടുതല്‍ ജനകീയമാക്കിയത്. ഉപയോക്താക്കള്‍ക്ക് മെച്ചപ്പെട്ട സേവനം നല്‍കുന്നതിന് ഗൂഗിള്‍ മാപ്പ് പരിഷ്‌കരിക്കുന്ന നടപടികളും പ്രമുഖ ടെക് കമ്പനിയായ ഗൂഗിള്‍ ചെയ്ത് വരികയാണ്. ഇക്കൂട്ടത്തില്‍ പുതിയതായി കെട്ടിടത്തിന്റെ പ്രവേശനകവാടം കൃത്യമായി കാണിച്ചുകൊടുക്കുന്ന ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് ഗൂഗിള്‍ മാപ്പ്. നിലവില്‍ കെട്ടിടത്തിന്റെ പേര് നല്‍കി സെര്‍ച്ച് ചെയ്യുമ്പോള്‍ കിട്ടുന്ന നാവിഗേഷന്‍ അനുസരിച്ച് യാത്ര ചെയ്ത് എത്തുമ്പോള്‍ പലപ്പോഴും കെട്ടിടത്തിന്റെ മുന്‍വശത്ത് എത്തണമെന്നില്ല. കെട്ടിടം നില്‍ക്കുന്ന സ്ട്രീറ്റില്‍ നിന്ന് മാറി കെട്ടിടത്തിന്റെ ഏതെങ്കിലും വശത്തുള്ള മറ്റൊരു സ്ട്രീറ്റിലായിരിക്കും ചിലപ്പോഴെങ്കിലും എത്തിച്ചേരുക. ഇത് ഒഴിവാക്കാന്‍ സഹായിക്കുന്ന ഫീച്ചറാണ് അവതരിപ്പിക്കാന്‍ പോകുന്നത്. പരീക്ഷണ ഘട്ടത്തിലാണ് ഈ ഫീച്ചര്‍. കെട്ടിടം സെര്‍ച്ച് ചെയ്യുമ്പോള്‍ പുറത്തേയ്ക്ക് പോകുന്നതും പ്രവേശിക്കുന്നതുമായ കെട്ടിടത്തിന്റെ ഭാഗം കൃത്യമായി കാണിക്കുന്നതാണ് ഫീച്ചറിന്റെ പ്രത്യേകത. ഗൂഗിള്‍ പിക്‌സല്‍ 7എ സ്മാര്‍ട്ട്‌ഫോണില്‍ ഗൂഗിള്‍ മാപ്സ് വേര്‍ഷന്‍ 11.17.0101 ല്‍ പുതിയ അപ്‌ഡേറ്റായി ഈ ഫീച്ചര്‍ കൊണ്ടുവന്നിട്ടുണ്ട്. ഒരു സ്ഥലത്തിന്റെ പ്രവേശന കവാടങ്ങള്‍ അത് മാപ്പില്‍ തെരഞ്ഞെടുത്ത ശേഷം വേണ്ടത്ര സൂം ഇന്‍ ചെയ്യുമ്പോള്‍ മാത്രമേ കാണിക്കൂ. ഒരു സ്ഥലത്തിന്റെ പ്രവേശന കവാടങ്ങള്‍ വൃത്താകൃതിയിലുള്ള വെളുത്ത വൃത്തങ്ങളായി ചിത്രീകരിച്ചിരിക്കുന്നു, അവയില്‍ പ്രവേശന ചിഹ്നമുണ്ടായിരിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

https://dailynewslive.in/ ഗീതാ ഗോവിന്ദം എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം വിജയ് ദേവരകൊണ്ട-സംവിധായകന്‍ പരശുറാം എന്നിവര്‍ ഒന്നിക്കുന്ന ഫാമിലി സ്റ്റാര്‍ എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്ത്. ആക്ഷന്‍ പശ്ചാത്തലത്തിലുള്ള കുടുംബകഥയായിരിക്കും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. സംവിധായകന്റേത് തന്നെയാണ് തിരക്കഥയും. മൃണാള്‍ ഠാക്കൂര്‍ ആണ് നായിക. ആറുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിജയ് ദേവരകൊണ്ട, സംവിധായകന്‍ പരശുറാം എന്നിവര്‍ക്കൊപ്പം സംഗീതസംവിധായകനായി ഗോപി സുന്ദറും ഗായകനായി സിദ് ശ്രീറാമും ചിത്രത്തിലുണ്ട്. 2022ല്‍ പുറത്തിറങ്ങിയ മഹേഷ് ബാബു ചിത്രം സര്‍ക്കാരുവാരി പാട്ടാ എന്ന ചിത്രത്തിനുശേഷം പരശുറാം സംവിധാനംചെയ്യുന്ന ചിത്രമാണ് ഫാമിലി സ്റ്റാര്‍. കെ.യു. മോഹനന്‍ ആണ് ഛായാഗ്രഹണം. എ.എസ്. പ്രകാശ് ആര്‍ട്. ദില്‍ രാജുവാണ് നിര്‍മാണം.

https://dailynewslive.in/ സിനിമ പ്രേമികളെ ഒന്നടങ്കം അമ്പരപ്പിച്ച മമ്മൂട്ടിയുടെ ‘ഭ്രമയുഗം’ ഒടിടിയിലേക്ക്. സോണി ലിവിലൂടെയാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. മാര്‍ച്ച് 15ന് ചിത്രം സ്ട്രീമിങ് ആരംഭിക്കും. സോണി ലിവ് തന്നെയാണ് റിലീസ് പ്രഖ്യാപിച്ചത്. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ഭ്രമയുഗം ഫെബ്രുവരി 15നാണ് തിയറ്ററിലെത്തിയത്. ഹൊറര്‍ ത്രില്ലറായി എത്തിയ ചിത്രം തിയറ്ററില്‍ മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ഇപ്പോഴും തിയറ്ററില്‍ നിറസദസ്സില്‍ ഓടിക്കൊണ്ടിരിക്കുന്നതിനിടെയാണ് ചിത്രം ഒടിടി റിലീസ് പ്രഖ്യാപിച്ചത്. കൊടുമണ്‍ പോറ്റി എന്ന കഥാപാത്രത്തെയാണ് ഭ്രമയുഗത്തില്‍ മമ്മൂട്ടി അവതരിപ്പിച്ചത്. ഭൂതകാലത്തിനു ശേഷം രാഹുല്‍ സദാശിവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഹൊറര്‍ മിസ്റ്ററിയായി എത്തിയ ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ഥ് ഭരതന്‍, അമല്‍ദ ലിസ് എന്നിവരും പ്രധാന വേഷത്തിലെത്തുന്നു. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രം ഒരുക്കിയത്.

https://dailynewslive.in/ ഇന്ത്യയിലെ പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് പുതിയ എസ്യുവികളുടെ ഡാര്‍ക്ക് എഡിഷന്‍ പതിപ്പ് പുറത്തിറക്കി. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന എസ്യുവിയായ നെക്സോണിന്റെ ഇലക്ട്രിക് പതിപ്പും ഇന്റേണല്‍ കമ്പഷന്‍ എന്‍ജിന്‍ പതിപ്പും ഡാര്‍ക്ക് സീരിസില്‍ ലഭ്യമാകും. ഇതിനൊപ്പം തന്നെ പ്രീമിയം എസ്.യു.വികളായ പുതിയ സഫാരിയുടെയും പുതിയ ഹാരിയറിന്റെയും ഡാര്‍ക്ക് എഡിഷന്‍ പുറത്തിറക്കിയിട്ടുണ്ട്. പുതിയ നെക്സണ്‍ 11.45 ലക്ഷം രൂപ മുതല്‍ വിപണിയില്‍ ലഭ്യമാണ്. ഡാര്‍ക്ക് എഡിഷന്‍ പതിപ്പുകള്‍ക്ക് വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിപണിയിലെ പുതിയ ട്രെന്‍ഡായിട്ടാണ് ഈ ഡാര്‍ക്ക് എഡിഷന്‍ പതിപ്പുകള്‍ വിശേഷിപ്പിക്കപ്പെടുന്നത്. ആഡംബരത്തിന്റെയും മികവിന്റെയും അടയാളമായും ഡാര്‍ക്ക് സീരിസിനെ അടയാളപ്പെടുത്താം. നെക്സണിന്റെ എക്സ്റ്റീരിയര്‍ ഡിസൈന്‍ അത്യാധുനികമായ എസ്.യു.വികളോട് കിടപിടിക്കുന്നതാണ്. ഡാര്‍ക്ക് എഡിഷന്‍ ഇതിന്റെ മികവേറ്റുന്നു. ആമസോണ്‍ അലക്സ, ടാറ്റ വോയിസ് അസിസ്റ്റന്റ് എന്നിവ ആറു ഭാഷകളില്‍ 200 ലേറെ വോയിസ് കമാന്‍ഡുകള്‍ സാധ്യമാക്കുന്നു. ഒപ്റ്റിമല്‍ മോഡുലര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ് ആര്‍ക്കിടെക്ചര്‍ പ്ലാറ്റ്ഫോമില്‍ ഒരുക്കുന്ന ഹാരിയറും സഫാരിയും ഡാര്‍ക്ക് എഡിഷനില്‍ കൂടുതല്‍ മികവോടെയാണ് ഉപഭോക്താക്കള്‍ക്ക് മുന്നില്‍ എത്തുന്നത്. ടാറ്റ ഹാരിയറില്‍ അഞ്ചു സീറ്റുകളും ടാറ്റ സഫാരിയില്‍ ഏഴു സീറ്റുകളുമാണുള്ളത്. അത്യാധുനികമായ ഫീച്ചറുകളാണ് ഈ രണ്ടുവാഹനങ്ങളുടെയും ഡാര്‍ക്ക് എഡിഷനില്‍ ഒരുക്കിയിരിക്കുന്നത്. ഈ സെഗ്മെന്റില്‍ ആദ്യത്തേത് എന്ന് അവകാശപ്പെടാവുന്ന ഫീച്ചറുകളുമുണ്ട്.

https://dailynewslive.in/ സര്‍ഗാത്മക വ്യഖ്യാനത്തിന് അസാധാരണമാം വിധം വിഭവശേഷി പ്രദാനം ചെയ്യുന്ന രത്നകാരമാണ് നിത്യ ജീവിതം എന്ന പ്രസ്താവനയെ അന്വര്‍ത്ഥമാക്കുന്ന മലയാളത്തിന്റെ പ്രിയങ്കരനായ എഴുത്തുകാരന്റെ സമ്പൂര്‍ണകഥകള്‍. ‘യു കെ കുമാരന്റെ സമ്പൂര്‍ണകഥകള്‍’. യു കെ കുമാരന്‍. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 950 രൂപ.

https://dailynewslive.in/ വളരെ അധികം ആളുകളെ ബാധിക്കുന്ന ഒരു പ്രശ്നമാണ് സൈനസൈറ്റിസ്. മൂക്കിന് ചുറ്റുമുള്ള എല്ലുകളുടെ ഉള്ളിലുള്ള വായുനിറഞ്ഞ അറകളാണ് സൈനസ്. ഏതെങ്കിലും കാരണത്താല്‍ ഈ ദ്വാരം അടയുകയാണെങ്കില്‍ സൈനസിലെ കഫം അവിടെത്തന്നെ കെട്ടിക്കിടന്ന് അതില്‍ പഴുപ്പുണ്ടാകുന്നു. ഈ അവസ്ഥയെയാണ് സൈനസൈറ്റിസ് എന്ന് പറയുന്നത്. ജലദോഷം, സ്ഥിരമായുള്ള അലര്‍ജി, സൈനസിന്റെ ദ്വാരം തടസ്സപ്പെടുത്തുന്ന ദശകള്‍, മൂക്കിന്റെ പാലത്തിന്റെ വളവ്, പുകവലി, അന്തരീക്ഷ മലിനീകരണം എന്നിവയാണ് സൈനസൈറ്റിസ് ഉണ്ടാവാനുള്ള പ്രധാനപ്പെട്ട കാരണങ്ങള്‍. തലവേദന, തലയ്ക്ക് ഭാരം തോന്നുക, മൂക്കടപ്പ്, മൂക്കിലൂടെ കഫം വരുക, കഫത്തിന്റെ കൂടെ രക്തം, കഫത്തിന് ദുര്‍ഗന്ധം എന്നിവയൊക്കെയാണ് സൈനസൈറ്റിസിന്റെ ലക്ഷണങ്ങള്‍. ഇത് തടയാനായി തണുപ്പടിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കുക. ജലദോഷം വന്നാല്‍ ആവി പിടിച്ച് കഫം കളയാന്‍ ശ്രദ്ധിക്കണം. പൊടി തുടങ്ങിയ അലര്‍ജി ഉള്ള വസ്തുക്കളുമായി ബന്ധപ്പെടുന്നത് ഒഴിവാക്കാം. നിര്‍ജ്ജലീകരണവും സൈനസിന്റെ ആക്കം കൂട്ടുമെന്നതിനാല്‍ ധാരാളം വെള്ളം ശ്രദ്ധിക്കണം. പോഷകാഹാരം കഴിക്കുക എന്നതും പ്രധാനമാണ്. നല്ല ഉറക്കവും സൈനസിനെ തടയാന്‍ സഹായിക്കും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.90, പൗണ്ട് – 105.44, യൂറോ – 90.10, സ്വിസ് ഫ്രാങ്ക് – 93.69, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 54.03, ബഹറിന്‍ ദിനാര്‍ – 220.02, കുവൈത്ത് ദിനാര്‍ -269.43, ഒമാനി റിയാല്‍ – 215.36, സൗദി റിയാല്‍ – 22.10, യു.എ.ഇ ദിര്‍ഹം – 22.57, ഖത്തര്‍ റിയാല്‍ – 22.77, കനേഡിയന്‍ ഡോളര്‍ – 61.01.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *