ഹക്കിം ഷാജഹാന് നായകനാകുന്ന ‘കടകന്‍’ ചിത്രത്തിന്റെ ട്രെയിലര്‍ ദുല്‍ഖര്‍ പുറത്തിറക്കി. ഗ്രാമീണതയുടെ പശ്ചാത്തലത്തില്‍ മാസ്സ് ആക്ഷന്‍ രംഗങ്ങളും നല്ല നാടന്‍ തല്ലും കുറിക്ക് കൊള്ളുന്ന ഡയലോഗുകളും ഉള്‍പ്പെടുത്തി ദൃശ്യാവിഷ്ക്കരിച്ച ട്രെയിലര്‍ പ്രേക്ഷകരെ ആവേശത്തിലാഴ്ത്തുന്ന വിധത്തിലാണ് ഒരുക്കിയിരിക്കുന്നത്. അടി, ഇടി, പക, പ്രതികാരം തുടങ്ങി ആരാധകരെ ആകര്‍ഷിക്കാനുള്ള ചേരുവകള്‍ ചേര്‍ത്ത് ഗംഭീര സൗണ്ട് ട്രാക്കോടുകൂടി എത്തുന്ന ചിത്രം പ്രേക്ഷകര്‍ക്ക് മികച്ച തിയറ്റര്‍ എക്സ്പീരിയന്‍സ് സമ്മാനിക്കും എന്നാണ് ട്രെയിലര്‍ നല്കുന്ന സൂചന. സംവിധാനം നിര്‍വഹിക്കുന്നത് സജില്‍ മമ്പാടാണ്. മാര്‍ച്ച് ഒന്നിനാണ് റിലീസ് ചെയ്യുക. കഥ എഴുതിയിരിക്കുന്നതും സജില്‍ മമ്പാടാണ്. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് ഗോപി സുന്ദറാണ്. ഛായാഗ്രഹണം ജാസിന് ജസീല്‍. ബോധിയും എസ് കെ മമ്പാടും തിരക്കഥ എഴുതിയിരിക്കുന്നു. കടകന്റ വിതരണം ദുല്‍ഖറിന്റെ വേഫെറര്‍ ഫിലിംസ് ആണ്. ഖലീലാണ് നിര്‍മ്മാതാവ്. ഹരിശ്രീ അശോകന്, രഞ്ജിത്ത്, നിര്‍മല്‍ പാലാഴി, ബിബിന്‍ പെരുംമ്പിള്ളി, ജാഫര്‍ ഇടുക്കി, സോന ഒളിക്കല്‍, ശരത്ത് സഭ, ഫാഹിസ് ബിന്‍ റിഫായ്, മണികണ്ഠന് ആര് ആചാരി, സിനോജ് വര്‍ഗ്ഗീസ്, ഗീതി സംഗീത തുടങ്ങിയവര്‍ ഹക്കീമിനൊപ്പം സുപ്രധാന വേഷത്തിലെത്തുന്നു.