മോഹന്‍ലാലിനെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘മലൈക്കോട്ടൈ വാലിബന്’ ഒടിടിയിലേക്ക്. ജനുവരി 25 ന് റിലീസ് ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളായിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ആദ്യ ദിവസത്തെ നെഗറ്റീവ് അഭിപ്രായങ്ങള്‍ കൂടാതെ പിന്നീടുള്ള ദിവസങ്ങളില്‍ ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചുതുടങ്ങിയിരുന്നു. ഇനി ഒടിടി സ്ട്രീമിംഗ് ആരംഭിക്കുമ്പോള്‍ സിനിമയ്ക്ക് കൂടുതല്‍ പ്രശംസകളും മറ്റും ലഭിക്കുമെന്നാണ് സിനിമാ പ്രേമികളും ആരാധകരും കണക്കുകൂട്ടുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഫെബ്രുവരി 23 മുതല്‍ ചിത്രം ഒടിടിയില്‍ ലഭ്യമായി തുടങ്ങും. മറാഠി നടി സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഹരിപ്രശാന്ത് വര്‍മ്മ, മണികണ്ഠന് ആചാരി, സുചിത്ര നായര്‍, മനോജ് മോസസ്, ബംഗാളി നടി കഥ നന്ദി എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.
‘മലൈക്കോട്ടൈ വാലിബന്’ ഒടിടിയിലേക്ക്
