നിവിന്‍ പോളി നായകനായി വേഷമിടുന്ന ചിത്രമാണ് ‘യേഴു കടല്‍ യേഴു മലൈ’. ‘ഏഴ് കടല്‍ ഏഴ് മലൈ’ സിനിമയുടെ സംവിധാനം റാം ആണ്. പ്രണയം വ്യത്യസ്തമായി അവതരിപ്പിക്കുന്ന ഒരു ചിത്രമായിരിക്കും ഏഴ് കടല്‍ ഏഴ് മലൈ. യുവ ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിച്ച ഏഴ് കടല്‍ ഏഴ് മലൈ ഗാനം പ്രണയ ദിനമായ ഫെബ്രുവരി 14ന് വൈകുന്നേരം ആറിനാകും പുറത്തുവിടുക. തമിഴ് നടന് സൂരിയും പ്രധാന കഥാപാത്രമായി എത്തുന്നു. നിവിന്‍ പോളി നായകനാകുന്ന പുതിയ ചിത്രത്തില്‍ അഞ്ജലിയാണ് നായികയായി എത്തുന്നത്. എന്‍ കെ ഏകാംബരമാണ് ഛായാഗ്രാഹണം. യുവന് ശങ്കര്‍ രാജ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ഏഴ് കടല്‍ ഏഴ് മലൈ അന്താരാഷ്ട്ര ചലച്ചിത്രമേളയായ റോട്ടര്‍ഡാമില്‍ ബിഗ് സ്ക്രീന്‍ കോമ്പറ്റീഷന് എന്ന മത്സരവിഭാഗത്തിലേക്ക് ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട സിനിമയാണ്. മമ്മൂട്ടി നായകനായ പേരന്പ് സിനിമയ്ക്ക് ശേഷം റാം നിവിന്‍ പോളിക്കൊപ്പം എത്തുന്നതിനാല്‍ ‘ഏഴ് കടല്‍ ഏഴ് മലൈ’യില്‍ വലിയ പ്രതീക്ഷകളാണ്. ചിമ്പു നായകനായ മാനാടെന്ന ചിത്രത്തിന് ശേഷം നിവിന്‍ പോളിയെ പ്രധാന വേഷത്തിലെത്തിലെത്തിച്ച് സുരേഷ് കാമാച്ചി വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രമാണ് ഏഴ് കടല്‍ ഏഴ് മലൈ.