ഹനുമാന്റെ വിജയത്തിളക്കത്തിലാണ് തേജ സജ്ജ. തേജ സജ്ജ തെലുങ്കിലെ യുവ താരം എന്ന നിലയില്‍ നിന്ന് ഹനുമാനിലൂടെ മുന്‍നിര നായക നടനായും മാറിയിരിക്കുകയാണ്. തേജ സജ്ജയ്ക്ക് സാധാരണ ഒരു കോടിയില്‍ താഴെയായിരുന്നു പ്രതിഫലം ലഭിച്ചിരുന്നത്. എന്നാല്‍ ഹനുമാന്റെ വിജയത്തോടെ നടന് തന്റെ പ്രതിഫലം മൂന്ന് മടങ്ങ് വര്‍ദ്ധിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഹനുമാന് വേണ്ടി ഏകദേശം 75 സിനിമകള്‍ വേണ്ടെന്നുവെച്ചു എന്ന് തേജ സജ്ജ വെളിപ്പെടുത്തിയിരുന്നുന്നു. എഴുപത്തിയഞ്ച് എണ്ണത്തില്‍ മികച്ച 15 സിനിമകള്‍ ഉണ്ടായിരുന്നു. 25 ലുക്ക് ടെസ്റ്റാണ് ഹനുമാന് സിനിമയ്ക്കായി നടത്തിയത്. സ്റ്റണ്ടിനായി ഡ്യൂപ്പിനോ വിഎഫ്എക്സോ ഉപയോഗിച്ചിട്ടില്ലെന്നും പറയുന്നു തേജ സജ. ചെറിയ ബജറ്റില്‍ ഒരുങ്ങിയ ഒരു ചിത്രമായിരിക്കേ വമ്പന്‍ ലാഭമാണ് ഹനുമാന് നേടിയിരിക്കുന്നത്. തേജ സജ്ജയുടെ ഹനുമാന് 300 കോടി രൂപയിലധികം നേടിയിട്ടുണ്ട് എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ട്. തിയറ്റര്‍ ബിസിനസില്‍ നിന്ന് 100 കോടി രൂപയിലധികം ടോളിവുഡില്‍ നിന്ന് ലാഭം നേടുന്ന നാലാമത്തെ ചിത്രമായിട്ടുമുണ്ട് ഹനുമാന്.
പ്രതിഫലം മൂന്ന് മടങ്ങ് വര്‍ദ്ധിപ്പിച്ച് തേജ സജ്ജ
