കേരളത്തിന് നേട്ടം ഉണ്ടാക്കുന്നതാണ് കേന്ദ്ര ബജറ്റെന്ന് കെ സുരേന്ദ്രൻ. സംസ്ഥാനങ്ങൾക്ക് കൂടുതൽ തുക വകയിരുത്തിയിട്ടുണ്ട്. ഇതോടെ കേരളത്തിന് കേന്ദ്ര വിഹിതം കൂടുതൽ ലഭിക്കും . കേന്ദ്രത്തിനെതിരെ സമരത്തിനിറങ്ങിയ സംസ്ഥാന സർക്കാർ ഇനി എന്തിന്റെ പേരിൽ സമരം നടത്തുമെന്നും കെ സുരേന്ദ്രൻ ചോദിച്ചു.
കേന്ദ്രവിഷ്കൃത പദ്ധതികളും കേന്ദ്ര പദ്ധതികളും കേരള സർക്കാർ കൃത്യമായി നടപ്പിലാക്കിയാൽ മാത്രമേ, ഇതിന്റെ നേട്ടം കേരളത്തിന് ലഭിക്കുകയുള്ളൂ എന്നും കെ സുരേന്ദ്രൻ പറഞ്ഞു.നാണ്യപ്പെരുപ്പം കുറക്കുന്നതും വളർച്ചാ നിരക്ക് 7% നിലനിർത്തുന്നതും രാജ്യത്തിന് നേട്ടമാവും.രണ്ട് കോടി വീടുകളാണ് പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ പുതുതായി നിർമ്മിക്കുന്നത് . തൊഴിൽ അവസരങ്ങൾ വർദ്ധിക്കുന്നത് യുവാക്കൾക്ക് വലിയ പ്രതീക്ഷയാണ് നൽകുന്നത്. കേരളത്തിന് ഇത്രയധികം അവസരങ്ങൾ നൽകിയ പ്രധാനമന്ത്രിയെ അഭിനന്ദിക്കുന്നു എന്നും കേസുരേന്ദ്രൻ പറഞ്ഞു.