പ്രധാനമന്ത്രി നരേന്ദ്ര മോദി യുദ്ധ സ്മാരകത്തില്‍ പുഷ്പചക്രം സമർപ്പിച്ചതോടെ റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായി. ഫ്രഞ്ച് പ്രസിഡന്റ് മുഖ്യാത്ഥിയായ റിപ്പബ്ലിക് ദിനാഘോഷ പരേഡില്‍ 90 അംഗ ഫ്രഞ്ച് സേനയും ഭാഗമായി. ചരിത്രത്തിലാദ്യമായി നൂറിലധികം വനിത കലാകാരികള്‍ ഇന്ത്യൻ സംഗീതോപകരണങ്ങള്‍ വായിച്ച് കർത്തവ്യ പഥിലെ പരേഡിന് തുടക്കം കുറിച്ചു. സംയുക്ത സേന, കേന്ദ്ര പോലീസ് സേന എന്നി വിഭാഗങ്ങളെ പ്രതിനിധികരിച്ചത് മുഴുവനും വനിതകളായിരുന്നു. ഫ്ലൈ പാസ്റ്റിലും വനിത പൈലറ്റുമാരാണ് പങ്കെടുത്തത്. വനിതാ പ്രാതിനിധ്യം കൂടിയ ഇത്തവണത്തെ പരേഡില്‍ വികസിത ഭാരതം, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നിവയായിരുന്നു പ്രമേയങ്ങള്‍.