വ്യക്തിപരമായി പാർട്ടി പരിപാടിയിൽ വച്ച് തന്നെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് സാബു എം ജേക്കബിനെതിരെ പരാതി നൽകി പിവി ശ്രീനിജിൻ എംഎൽഎ. പട്ടികജാതി പട്ടികവർഗ്ഗ നിയമപ്രകാരം ട്വന്റി-ട്വന്റി ചീഫ് കോഡിനേറ്റർ ആയ സാബു എം ജേക്കബിനെതിരെ കേസെടുക്കണമെന്നാണ് എംഎൽഎ ആവശ്യപ്പെട്ടിരിക്കുന്നത്. കോലഞ്ചേരിയിൽ സംഘടിപ്പിച്ച 20-20 സമ്മേളനത്തിൽ എംഎൽഎ ശ്രീനി ജനെ വൃത്തികെട്ട ജന്തു എന്ന് വിളിച്ച് ആക്ഷേപിച്ചു എന്നാണ് പരാതി. പരാതിയിലെ വിവരങ്ങൾ പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. കൃത്യമായ വിവരങ്ങൾ കാണിച്ച് പുത്തൻകുരിശ് പോലീസിനാണ്ശ്രീനിജൻ എംഎൽഎ പരാതി നൽകിയിരിക്കുന്നത്.
വ്യക്തിപരമായി പാർട്ടി പരിപാടിയിൽ വച്ച് തന്നെ അധിക്ഷേപിച്ചുവെന്ന് ആരോപിച്ച് സാബു എം ജേക്കബിനെതിരെ പരാതി നൽകി പിവി ശ്രീനിജിൻ എംഎൽഎ
