അധ്യാപകന്‍റെ കൈവെട്ടിയ കേസിലെ മുഖ്യ പ്രതി സവാദിനെ പ്രൊ. ടി.ജെ ജോസഫ് തിരിച്ചറിഞ്ഞു. എറണാകുളം സബ് ജയിലിൽ നടത്തിയ തിരിച്ചറിയൽ പരേഡിലാണ് സവാദിനെ, പ്രൊ. ടി.ജെ ജോസഫ് തിരിച്ചറിഞ്ഞത്. അന്നത്തെ ആക്രമണത്തിന് ശേഷം ഒളിവിലായിരുന്ന പ്രതിയെ എൻഐഎ കണ്ണൂരിൽ നിന്ന് കഴിഞ്ഞ ആഴ്ച അറസ്റ്റ് ചെയ്യുകയായിരുന്നു. മറ്റൊരു പേരിൽ വർഷങ്ങളോളം സവാദ് ഒളിവിൽ കഴിയുകയായിരുന്നു.
കൊച്ചി എൻഐഎ ആസ്ഥാനത്തെത്തിച്ച പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്.2010 ജൂലൈ 4 നാണ്തൊടുപുഴ ന്യുമാൻസ് കോളേജിലെ പ്രൊഫസർ ടിജെ ജോസഫിന്‍റെ കൈവെട്ടിമാറ്റിയത്. സംഭവത്തിന് പിറകെ കൈവെട്ടാൻ ഉപയോഗിച്ച ആയുധവുമായി സവാദ് ഒളിവിൽ പോകുകയിരുന്നു. ഇക്കഴിഞ്ഞ 13 വർഷം സവാദിനെ ഒളിവിൽ കഴിയാൻ സഹായിച്ചത് ആരൊക്കെയാണ്, എന്നാണ് എൻഐഎ അന്വേഷണം നടത്തി കൊണ്ടിരിക്കുന്നത്.