തൃശൂരില്‍ തിരഞ്ഞെടുപ്പ് ആവേശം അല്പം കൂടുതലാണെന്നും ചുവരെഴുത്തുകാരെ പ്രതാപന് തന്നെ തിരുത്തിയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ വ്യക്തമാക്കി. ഔദ്യോഗിക സ്ഥാനാര്‍ഥി പ്രഖ്യാപനം വരുന്നതിന് മുന്‍പ് തന്നെ തൃശൂരില്‍ കോണ്‍ഗ്രസിനായി ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ വിശദീകരണം നൽകുകയായിരുന്നു അദ്ദേഹം. തൃശൂര്‍ വെങ്കിടങ്ങിൽ ടി.എന്‍ പ്രതാപനായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചുവരെഴുത്ത് നടത്തിയിരുന്നു. എന്നാൽ ഹൈക്കമാന്‍ഡ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുന്നത് വരെ കാത്തിരിക്കണമെന്ന് ടി എൻ പ്രതാപൻ അണികള്‍ക്ക് നിർദേശം നൽകുകയും ചുവരെഴുത്ത് മായ്ച്ചുകളയാൻ നിർദേശം നൽകുകയും ചെയ്തിരുന്നു.
തൃശൂരില്‍ കോണ്‍ഗ്രസിനായി ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ വിശദീകരണം നൽകി വി.ഡി. സതീശന്
