പെയ്യുന്ന മഴയുടെ ശക്തി കുറയുന്നതിനാൽ , ഏഴ് ജില്ലകളിൽ റെഡ് അലര്‍ട്ട് പിൻവലിച്ചു, എന്നാൽ ജാഗ്രത തുടരണമെന്ന് അധികൃതർ .പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂ‍ര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്,വയനാട്, കണ്ണൂര്‍ എന്നീ എട്ട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ടാണ് ഇപ്പോൾ പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം, കാസര്‍കോട് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണ് നിലവിലുള്ളത്.

സംസ്ഥാനത്ത് അതിതീവ്ര മഴ മുന്നറിയിപ്പ് തുടരുകയാണ്. മഴക്കെടുതിയിൽ മരണം 12 ആയി.കനത്ത മഴയിൽ തൃശ്ശൂർ ചാവക്കാടും കൊല്ലം ഇത്തിക്കരയാറ്റിലും കാണാതായവർക്കായി തെരച്ചിൽ തുടരുന്നു. കേരളത്തിൽ അടുത്ത മൂന്ന് ദിവസം നിർണ്ണായകം. മലവെള്ളപ്പാച്ചിലിൽ മലയോര മേഖലയിൽ കനത്ത നാശം. വയനാട്ടിലേക്കുള്ള നെടുംപൊയിൽ ചുരം റോഡിൽ ഗതാഗതതടസം തുടരുകയാണ്.. സംസ്ഥാനത്ത് ഇന്നും സ്കൂളുകൾക്ക് അവധി. ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഇന്ന് ചേരുന്ന മന്ത്രിസഭായോഗം വിലയിരുത്തും.

മൂവാറ്റുപുഴ പാലത്തിന്‍റെ അപ്രോച്ച് റോഡില്‍ വലിയ കുഴി രൂപപ്പെട്ടു. ഇവിടെ പൊതുമരാമത്ത് വകുപ്പ് പരിശോധന നടത്തുന്നു.ഇതു വഴിയുള്ള ഗതാഗതം കോതമംഗലം വഴിതിരിച്ചുവിട്ടു.  പിഡബ്ല്യുഡി എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘം പരിശോധന നടത്തി.1978ലാണ് പാലവും അപ്രോച്ച് റോഡും നിര്‍മ്മിച്ചത്.

അതിതീവ്രമഴയും തുടർച്ചയായി വെള്ളം ഒഴുകിപ്പോകുന്നതും മൂലം മണ്ണടിച്ചിലിനുള്ള സാധ്യത നിരവധി. വെള്ളം കേറിയ സ്ഥലങ്ങളിലും മറ്റു ദുരന്തമേഖലകളിലും ആളുകൾ കാഴ്ച കാണാൻ എത്തുന്നത് ഒരു രീതിയിലും അംഗീകരിക്കില്ലെന്ന് റവന്യൂ മന്ത്രി കെ.രാജൻ. ഇത്  രക്ഷാപ്രവര്‍ത്തനത്തിന് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്.  ഇത്തരം പ്രവൃത്തികൾ തടയണമെന്ന് പൊലീസിനോട് ആവശ്യപ്പെടുമെന്നും റവന്യൂ മന്ത്രി പറഞ്ഞു.

ആലപ്പുഴ ജില്ലാ കളക്ടർ ആയി വി ർ കൃഷ്ണതേജ ചുമതലയേറ്റു.ശ്രീറാം വെങ്കിട്ടരാമനു പകരമാണ് കൃഷ്ണ തേജയെ  ആലപ്പുഴയിൽ നിയമിച്ചത്. 2018 ലെ പ്രളയകാലത്ത്  ആലപ്പുഴയിൽ സബ് കളക്ടർ ആയിരുന്നു. ചുമതല കൈമാറാൻ ശ്രീറാം വെങ്കിട്ടരാമൻ എത്തിയില്ല.

ശബരിമല ശ്രീകോവിലിന് ചോർച്ച കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പരിശോധന ഇന്ന് നടക്കും. രാവിലെ 8.30-നാണ് പരിശോധന. ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരിക്കും പരിശോധന.  ദ്വാരപാലക ശില്പങ്ങളിലേക്കാണ് മഴ പെയ്യുമ്പോൾ വെള്ളം വീഴുന്നത്. സ്വർണം പതിച്ച മേൽക്കൂര പൊളിച്ച് പരിശോധിച്ചാൽ മാത്രമെ ചോർച്ചയുടെ തീവ്രത അറിയാനാകൂ എന്നാണ് റിപ്പോർട്ട് .

ഹൈക്കോടതി ജാമ്യം നിഷേധിച്ചതോടെ പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കല്‍ ജാമ്യാപേക്ഷയുമായി സുപ്രീംകോടതിയെ സമീപിച്ചു. പീഡനക്കേസുകൾ ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതെന്നും കേസിൽ കൂട്ടുപ്രതി ആകുമെന്ന ക്രൈംബ്രാഞ്ച് ഭീഷണിയെ തുടർന്നാണ് പീഡന കേസിൽ യുവതി തനിക്കെതിരെ മൊഴി നൽകിയതെന്നും മോൻസന്‍ അപേക്ഷയില്‍ പറഞ്ഞു. ജാമ്യാപേക്ഷയ്‌ക്കൊപ്പം ജീവക്കാരിയുടെ കോടതിയിലെ മൊഴിയും ഐ പാഡിന്റെ ഫോറൻസിക് റിപ്പോർട്ടും ഹാജരാക്കി.

അമേരിക്കൻ ജനപ്രതിനിധിസഭാ സ്പീക്കർ നാൻസി പെലോസിയുടെ തായ്വാന്‍ സന്ദർശനത്തിൽ ചൈനയിലെ അമേരിക്കൻ അംബാസിഡറെ വിളിച്ചുവരുത്തി ചൈന പ്രതിഷേധമറിയിച്ചു. തായ്വാന്‍ അതിർത്തിയിൽ ചൈന സൈനികവിന്യാസം ശക്തമാക്കി. തായ്വാൻ വ്യോമപ്രതിരോധമേഖലയിലേക്ക് ഇന്നലെ 21 ചൈനീസ് യുദ്ധവിമാനങ്ങൾ കടന്നുകയറി. എന്നാൽ ചൈനയുടെ പ്രകോപനങ്ങളോട് യുദ്ധത്തിന്‍റെ ഭാഷയിൽ പ്രതികരിക്കാനില്ലെന്ന്  ഇന്നലെ പെന്‍റഗൺ പ്രതിനിധി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *