മലപ്പുറത്ത് ദേശാഭിമാനി പുസ്തകം പ്രകാശനം ചെയ്തു സംസാരിക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയൻ മുസ്ലിം ലീഗുമായുള്ള പഴയ ബന്ധം ഓർമ്മിച്ചെടുത്തു.60കളിൽ മുസ്ലിം ലീഗുമായി സഹകരിച്ചു പോന്നിരുന്നു. അന്ന് പലരും അതിനെ അധിക്ഷേപിച്ചിരുന്നു. അന്ന് അധിക്ഷേപിച്ചവർ ആരാണെന്ന് ഇപ്പോൾ പേരെടുത്ത് പറയുന്നില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
മുസ്ലീം ലീഗ് എംഎൽഎ പി. ഉബൈദുള്ളയാണ് മുഖ്യമന്ത്രി പിണറായി വിജയനിൽ നിന്ന് പുസ്തകം ഏറ്റുവാങ്ങിയത് . മലപ്പുറത്ത് മുഖ്യമന്ത്രിക്കു നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചു. റോഡരികിൽ നിന്നിരുന്ന പ്രവർത്തകരെ പോലീസ് തടഞ്ഞു.