ഭാവിയിലെ റെയില്‍ വികസനത്തിന് സില്‍വര്‍ലൈന്‍ തടസം സൃഷ്ടിക്കുമെന്ന് റെയില്‍വേ ബോര്‍ഡിന് നല്കിയ റിപ്പോര്‍ട്ടില്‍ ദക്ഷിണ റെയില്‍വേ. റെയില്‍വേയ്ക്ക് സാമ്പത്തിക ബാധ്യതയുണ്ടാക്കുമെന്നും അലൈന്മെന്റ് നിശ്ചയിച്ചത് റെയില്‍വേയുമായി കൂടിയാലോചിക്കാതെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സില്‍വര്‍ലൈന്‍ പദ്ധതിക്കായി 183 ഹൈക്ടര്‍ ഭൂമിയാണ് വേണ്ടതെന്നും, ഇതില്‍ നല്ലൊരു പങ്കും വികസനാവശ്യത്തിന് നീക്കി വച്ചതാണ്. സിൽവർ ലൈനിനായി ഭൂമി വിട്ടുകൊടുക്കാനാകില്ലെന്നും റെയിൽവെ വ്യക്തമാക്കി.