ഇന്ത്യന്‍ വിപണിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച് പ്രമുഖ ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഒല. ഇത്തവണ കമ്പനിയിലെ സംയോജിത വരുമാന കണക്കുകളാണ് പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച്, 2022-23 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ വരുമാനം 510 ശതമാനം വര്‍ദ്ധിച്ച്, 2,782 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 373 കോടിയായിരുന്നു. അതേസമയം, കമ്പനിയുടെ അറ്റ നഷ്ടവും, ചെലവും മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വര്‍ദ്ധിച്ചിട്ടുണ്ട്. മുന്‍ വര്‍ഷം 784.1 കോടി രൂപയായിരുന്ന അറ്റ നഷ്ടം ഇത്തവണ 1,472 കോടി രൂപയായി ഉയര്‍ന്നു. കൂടാതെ, മൊത്തം ചെലവ് മുന്‍ വര്‍ഷത്തെ 1,240 കോടി രൂപയില്‍ നിന്നും, 3,383 കോടി രൂപയായാണ് വര്‍ദ്ധിച്ചിട്ടുള്ളത്. 2024-25 സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി 803 കോടി രൂപയുടെ എബിറ്റ്ഡ ലാഭം (നികുതി, പലിശ തുടങ്ങിയ ബാധ്യതകള്‍ക്ക് മുന്‍പുള്ള ലാഭം) പ്രതീക്ഷിക്കുന്നുണ്ട്. അതേസമയം, 2023-24 സാമ്പത്തിക വര്‍ഷത്തില്‍ എബിറ്റ്ഡ നഷ്ടം 950 കോടി രൂപയാകുമെന്നാണ് വിലയിരുത്തല്‍. 2023-24 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ 4,655 കോടി രൂപയുടെ വരുമാനമാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ഇക്കാലയളവില്‍ ഏകദേശം 3 ലക്ഷത്തോളം വാഹനങ്ങള്‍ വിറ്റഴിക്കുന്നതാണ്.
ഒല കമ്പനിയുടെ വരുമാനം 510 ശതമാനം വര്‍ദ്ധിച്ചു
