mid day hd 4

സംസ്ഥാന സർക്കാരിനോട്‌ അതിഥി, സൽക്കാര ചെലവുകളിലടക്കം ആറ്‌ ഇനങ്ങളിൽ 36 ഇരട്ടി വരെ വർധന ആവശ്യപ്പെട്ട്‌ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിട്ടുള്ള ഗവർണേഴ്‌സ്‌ അലവൻസസ്‌ ആൻഡ്‌ പ്രിവിലേജ്‌ റൂൾസ്‌ 1987 അനുസരിച്ചാണ്‌ ഗവർണറുടെ ആനുകൂല്യങ്ങൾ നിശ്ചയിച്ചിട്ടുള്ളത്‌. ഈ ചട്ടങ്ങൾ അനുസരിച്ച്‌ ഈ ആറിനങ്ങളിൽ നൽകേണ്ട തുകയുടെ പരിധി 32 ലക്ഷം രൂപയാണ്‌. എന്നാൽ, വർഷം 2.60 കോടി രൂപ നൽകണമെന്നാണ്‌ രാജ്‌ഭവനിൽനിന്ന്‌ സർക്കാരിനോട്‌ ആവശ്യപ്പെട്ടിരിക്കുന്നത്‌.

തൃശൂരിലെ സർക്കാർ ഓഫീസിൽ പ്രാർത്ഥന സംഘടിപ്പിച്ചെന്ന പരാതിയിൽ അന്വേഷണത്തിനായി സബ് കളക്ടറെ ചുമതലപ്പെടുത്തി ജില്ലാ കളക്ടർ. തൃശൂരിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നെഗറ്റീവ് എനർജി പുറന്തള്ളാൻ പ്രാർഥന നടന്നതായും , ഓഫീസ് സമയം തീരുന്നതിന് മുമ്പ് വൈകുന്നേരം നാലരയോടെയാണ് പ്രാർത്ഥന നടന്നതെന്നുമാണ് പരാതി.

കെപിസിസിയുടെ വാര്‍ഷിക ഡയറി പുറത്തിറക്കിയതില്‍ വന്‍ സാമ്പത്തിക തിരിമറിയെന്ന് ആരോപണത്തെ തുടർന്ന് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണനെതിരെ കര്‍ഷക കോണ്‍ഗ്രസ് നേതാവ് പാര്‍ട്ടി അധ്യക്ഷന് പരാതി നല്‍കി. വ്യാപകമായ അഴിമതിയാണ് ഡയറി അച്ചടിയില്‍ നടന്നതെന്നാണ് ആരോപണം.

നവകേരള സദസിനായി തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിൽ നിന്ന് ക്വാട്ട നിശ്ചയിച്ച് പണം നൽകാൻ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. ഇതേ തുടർന്ന് നവകേരള സദസിന് യുഡിഎഫ് ഭരിക്കുന്ന ശ്രീകണ്ഠാപുരം നഗരസഭ 50,000 രൂപ അനുവദിച്ചതായിപ്പോർട്ട്. വെള്ളിയാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ 18 യുഡിഎഫ് അംഗങ്ങളിൽ 17 പേർ തീരുമാനത്തെ അനുകൂലിച്ചുവെന്നും തീരുമാനം പുനഃപരിശോധിക്കുമെന്നും നഗരസഭ അധ്യക്ഷ അറിയിച്ചു.

ഈ മാസം 23ന് കോഴിക്കോട്ട് നടക്കുന്ന കോൺഗ്രസിന്‍റെ പലസ്തീൻ റാലി കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്യും, കെ സുധാകരന്‍ അധ്യക്ഷനാകും. വിഡി സതീശനെ കൂടാതെ സാദിഖലി തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയുമാകും മറ്റ് പ്രഭാഷക‍രാകും. എന്നാൽ പരിപാടിയിൽ ഉദ്ഘാടകരുടെയോ പ്രധാന പ്രഭാഷകരുടെയോ കൂട്ടത്തിൽ തരൂരിന്‍റെ പേരില്ല എന്നും റിപ്പോർട്ടുകളുണ്ട്.

പലസ്തീൻ വിഷയത്തിൽ കോൺഗ്രസ്‌ വെള്ളം ചേര്‍ത്തിട്ടില്ലെന്നും, മുഖ്യമന്ത്രി പറയുന്നത് പച്ചക്കള്ളമാണെന്നും കെ മുരളീധരൻ.ജനങ്ങളെ വിഭജിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം.ലോക് സഭാ തെരെഞ്ഞെടുപ്പാണ് സിപിഎം ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. ശശി തരൂരിന്‍റെ പ്രസ്താവനയാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് കോൺഗ്രസ്‌ സംഘടിപ്പിക്കുന്ന പലസ്തീൻ പരിപാടിയിൽ തരൂരിനെ വിളിക്കണമോയെന്ന് തീരുമാനിക്കേണ്ടത് സംഘടകരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സപ്ലൈകോ കടകളിൽ 13 സബ്സിഡി ഇനങ്ങൾക്ക് വില കൂട്ടാൻ സർക്കാർ തീരുമാനിച്ചതായി റിപ്പോർട്ട് സർക്കാർ ഇത് അംഗീകരിച്ചതായാണ് സൂചന.

പോക്സോ കേസില്‍ പ്രതിയായ സിപിഎം മലപ്പുറം ജില്ലാക്കമ്മിറ്റി അംഗമായ വേലായുധന്‍ വള്ളിക്കുന്നിനെ ഒരാഴ്ചയായിട്ടും പിടികൂടാതെ പൊലീസ്. നടപടികളില്‍ മെല്ലെപ്പോക്ക് തുടരുന്ന പൊലീസ് പ്രതിക്ക് ഒളിവില്‍ പൊകാനുള്ള സാഹചര്യം ഒരുക്കുന്നെന്നാണ് ആക്ഷേപം. എന്നാൽ പ്രതിയെ തേടി രണ്ട് തവണ വീട്ടിലെത്തിയെങ്കിലും കണ്ടെത്താനായില്ലെന്നാണ് പൊലീസിന്റെ വിശദീകരണം.

ഒന്നര വർഷത്തെ ഇടവേളക്ക് ശേഷം വിമാനത്തിൽ യാത്ര ചെയ്ത് എൽഡിഎഫ് കൺവീന‍ർ ഇപി ജയരാജൻ. ഇൻഡിഗോ വിമാനക്കമ്പനി ഏര്‍പ്പെടുത്തിയ യാത്രാവിലക്കിന് പിന്നാലെ, കമ്പനി വിമാനം ബഹിഷ്കരരിച്ച് ട്രെയിനിലായിരുന്നു എൽഡിഎഫ് കൺവീനറുടെ യാത്രകൾ.

ആരോഗ്യ കിരണം പദ്ധതി വഴിയുള്ള സൗജന്യ ചികിത്സ തുടരാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ചൂണ്ടിക്കാണിച്ച് പാലക്കാട് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി സൂപ്രണ്ട് ആശുപത്രി പരിപാലന സമിതി ചെയര്‍മാന്‍ കൂടിയായ നഗരസഭാധ്യക്ഷന് നല്‍കിയ കത്ത് വിവാദമായതിനെ തുടർന്ന് അടുത്ത ദിവസം ആശുപത്രി സന്ദര്‍ശനത്തിനെത്തിയ ആരോഗ്യമന്ത്രി നഗരസഭാധ്യക്ഷന്റെ സാന്നിധ്യത്തില്‍ തന്നെ ഇത് തിരുത്തി.

വീട്ടുവളപ്പിൽ ആട് കയറിയതിനെ തുടർന്ന് അയൽവാസിയായ എറണാകുളം പാമ്പാക്കുട സ്വദേശിനി പ്രിയ മധുവിനും പതിനേഴുകാരനായ മകനും അയൽക്കാരനായ വിമുക്തഭടൻ രാധാകൃഷ്ണനിൽ നിന്ന് മർദ്ദനമേറ്റതായി പരാതി. കേസിൽ പൊലീസ് തുടർ നടപടിയെടുക്കുന്നില്ല എന്നാരോപിച്ച് വീട്ടമ്മ റൂറൽ എസ്പിക്ക് പരാതി നൽകി.

മലപ്പുറം കുറ്റിപ്പുറത്ത് സ്വകാര്യ ബസും മിനി ടിപ്പര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം. ദേശീയപാതയില്‍ കിന്‍ഫ്രക്ക് സമീപം പള്ളിപ്പടിയില്‍ ആണ് അപകടമുണ്ടായത്. അപകടത്തില്‍ ബസിലെ യാത്രക്കാര്‍ ഉള്‍പ്പെടെ 20 പേര്‍ക്ക് പരിക്കേറ്റു.

വ്ലോഗര്‍മാരുടെ അപകടകരമായ ബൈക്ക് റേസിങ് വലിയ പ്രശ്നമുണ്ടാക്കുന്നുവെന്ന പൊലീസ് നിഗമനത്തില്‍ വ്ലോഗര്‍മാരായ ബൈക്ക് റേസർമാരെ നിയന്ത്രിക്കാൻ തമിഴ്നാട്. അപകടകരമായ രീതിയിൽ ബൈക്ക് ഓടിക്കുന്നവരുടെ പട്ടിക തയാറാക്കി. തുടർന്ന് 92 പേർക്കെതിരെ നടപടിക്ക് എഡിജിപി ശുപാർശ ചെയ്തു. സോഷ്യൽ മീഡിയ വീഡിയോകൾ പരിശോധിച്ച ശേഷമാണ് തീരുമാനം .

ബംഗ്ലാദേശിന്റെ ദേശീയ കവി എന്ന് അറിയപ്പെടുന്ന നസ്റൂള്‍ ഇസ്ലാമിന്‍റെ കവിത പിപ്പ എന്ന ചിത്രത്തിനായി സംഗീത സംവിധായകന്‍ എആര്‍ റഹ്മാന്‍ വികൃതമാക്കിയെന്നാണ് കവിയുടെ കുടുംബം വിമര്‍ശനം ഉന്നയിച്ചിരിക്കുന്നത്.

ശനിയാഴ്ച ഹൈദരാബാദില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത തെരഞ്ഞെടുപ്പ് റാലിക്കിടെ പരേഡ് ഗ്രൗണ്ടില്‍ ലൈറ്റുകള്‍ സ്ഥാപിക്കാനായി നിര്‍മിച്ചിരുന്ന താത്കാലിക ടവറിന് മുകളില്‍ ഒരു യുവതി വലിഞ്ഞുകയറിയതോടെ പ്രധാനമന്ത്രിയുടെ പ്രസംഗം താത്കാലികമായി തടസപ്പെട്ടു.

പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്‌റ ബീബി അഴിമതിക്കേസിൽ ജയിലിലായേക്കുമെന്ന് റിപ്പോർട്ട്. നാഷണൽ അക്കൗണ്ടബിലിറ്റി ബ്യൂറോയാണ് അന്വേഷണം നടത്തുന്നത്. നാളെ നേരിട്ട് ഹാജരാകാൻ ബീബിയ്ക്കും സഹായി ഫറ ഷഹ്സാദിക്കും എൻഎബി നിർദേശം നൽകി. ബുഷ്റ നടത്തിയ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ചില നിർണായ വിവരങ്ങൾ അന്വേഷണ ഏജൻസിക്ക് ലഭിച്ചെന്നാണ് സൂചന.

കൊലപാതക കുറ്റം ചുമത്തപ്പെട്ട് മൂന്ന് വർഷത്തോളം സൗദി ജയിലിലടക്കപ്പെട്ട ഉത്തർപ്രദേശ് സ്വദേശി മൊലയ്‌ റാമിന്‍റെ നിരപരാധിത്വം തെളഞ്ഞു. മോചിതനായ ഇയാൾ ഉടൻ നാട്ടിലേക്ക് മടങ്ങും.

കത്തോലിക്കാ സഭയില്‍ സ്വീകരിക്കുന്ന സമീപനങ്ങള്‍ക്കും നയങ്ങള്‍ക്കുമെതിരെ തുടർച്ചയായി രൂക്ഷ വിമർശനം നടത്തിയിരുന്ന ടെക്സാസിലെ ടെയ്ലർ രൂപതയിലെ ബിഷപ്പായിരുന്ന ജോസഫ് സ്ട്രിക്ലാന്‍ഡിനെ പദവിയിൽ നിന്നും നീക്കി ഫ്രാന്‍സിസ് മാർപ്പാപ്പ. അമേരിക്കയിലെ കത്തോലിക്ക സഭയിലും വിശ്വാസികള്‍ക്കിടയിലും ധ്രുവീകരണ ശ്രമങ്ങള്‍ നടത്തുന്നുവെന്ന നിരീക്ഷണത്തിലാണ് തീരുമാനം.

ലോകകപ്പില്‍ അഫ്ഗാനിസ്ഥാന്‍ സെമിയിലെത്താൻ കഴിയാതെ പുറത്ത് പോയെങ്കിലും ഇന്ത്യന്‍ ആരാധകരുടെ ഇഷ്ടതാരങ്ങളാണ് അഫ്ഗാനിസ്ഥാന്‍ താരങ്ങള്‍. ഗുജറാത്തിലെ അഹമ്മദാബാദിലെ തെരുവില്‍ അന്തിയുറങ്ങുന്ന പാവങ്ങള്‍ക്ക് ദീപാവലി തലേന്ന് സമ്മാനവുമായി എത്തിയ അഫ്ഗാന്‍ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസിനെ കുറിച്ചാണ് ഇപ്പോൾ ആരാധകരുടെ സംസാരം.

ലോകകപ്പ് മത്സരത്തിൽ ഇന്ന് ഇന്ത്യ നെതർലാൻഡ്സ് പോരാട്ടം ഉച്ചയ്ക്ക് രണ്ടു മുതൽ ബംഗളൂരു ചിന്നസ്വാമി സറ്റേഡിയത്തിൽ . വിരാട് കോലിയുടെ അൻപതാം സെഞ്ചുറിയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *