കളമശ്ശേരി സ്ഫോടന കേസിലെ പ്രതി ഡൊമനിക് മാർട്ടിനെ 10 ദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് നൽകിയ ഹർജി എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ളതിൽ വ്യക്തത വരുത്തുകയാണ് ലക്ഷ്യം. അതോടൊപ്പം കളമശേരി സ്ഫോടനത്തിൽ മരണം നാലായി. 80 ശതമാനത്തോളം പൊള്ളലേറ്റിരുന്ന കളമശേരി സ്വദേശി മോളി ജോയ് ആണ് മരിച്ചത്.