GettyImages 1770820815 1500x837 1
MUMBAI, INDIA - NOVEMBER 02: Mohammed Shami of India celebrates the wicket of Kasun Rajitha of Sri Lanka to become India's all time leading wicket taker in World Cup cricket during the ICC Men's Cricket World Cup India 2023 between India and Sri Lanka at Wankhede Stadium on November 02, 2023 in Mumbai, India. (Photo by Surjeet Yadav/Getty Images)

ശ്രീലങ്കയെ കീഴടക്കി ഇന്ത്യ. ഇന്ത്യയുയര്‍ത്തിയ 358 റണ്‍സിന്റെ വിജയലക്ഷ്യത്തെ മറികടക്കാനിറങ്ങിയ ശ്രീലങ്ക ഇന്ത്യന്‍ ബൗളേഴ്‌സിന്റെ കരുത്തിന് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ 55 റണ്‍സിന് പുറത്തായി. ഇന്ത്യയ്ക്ക് 302 റണ്‍സിന്റെ പടുകൂറ്റന്‍ ജയമാണ് നേടാനായത്.മുഹമ്മദ് ഷമിയുടെ അഞ്ച് വിക്കറ്റ് പ്രകടനവും സിറാജിന്റെ മൂന്ന് വിക്കറ്റ് നേട്ടവും ഇന്ത്യയ്ക്ക് കാര്യങ്ങള്‍ എളുപ്പമാക്കി. ആദ്യ പന്തില്‍ തന്നെ വിക്കറ്റ് നേട്ടമുണ്ടാക്കിയ ബുംമ്രയും ജഡേജയും ഓരോവിക്കറ്റ് വീതം സ്വന്തമാക്കി. ഒരുഘട്ടത്തില്‍ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറിന് ശ്രീലങ്ക പുറത്താകുമെന്ന് തോന്നിച്ചെങ്കിലും 55 വരെയെങ്കിലും സ്‌കോര്‍ എത്തി. മത്സരത്തിന്റെ ഒരുഘട്ടത്തിലും ഇന്ത്യയ്ക്ക് മുകളില്‍ ആധിപത്യം പുലര്‍ത്താന്‍ കഴിയാതെയാണ് ശ്രീലങ്കയുടെ പരാജയം. തുടര്‍ച്ചയായ ഏഴാമത്തെ വിജയത്തോടെ ഇന്ത്യ ലോകകപ്പിന്റെ സെമിയിലെത്തി.

Sharing is caring!

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *