കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്തിന് മുന്നറിയിപ്പുമായി കെപിസിസി നേതൃത്വം. മലപ്പുറത്ത് നാളെ പലസ്തീന് അനുകൂലസംഗമം നടത്തരുതെന്നാണ് മുന്നറിയിപ്പ്. സമാന്തര പരിപാടിയില്‍ നിന്ന് പിന്മാറിയില്ലെങ്കില് അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് നേതൃത്വത്തിന്റെ മുന്നറിയിപ്പ്. മലപ്പുറത്ത് കോണ്‍ഗ്രസില്‍ വിഭാഗീതയ രൂക്ഷമായ സാഹചര്യത്തിലാണ് മുന്നറിയിപ്പ് നല്‍കിയതെന്നാണ് വിവരം. എന്നാല്‍ നാളത്തെ പരിപാടിയില്‍ മാറ്റങ്ങളൊന്നും വരുത്തില്ലെന്ന നിലപാടിലാണ് ആര്യാടന് ഷൗക്കത്ത്. മുന്നറിയിപ്പ് നല്കുന്ന കത്തൊന്നും കെപിസിസിയില്‍ നിന്ന് ലഭിച്ചിട്ടില്ല. കത്ത് ലഭിച്ചാല്‍ അതിന് മറുപടി നല്‍കുമെന്നും ആര്യാടന് ഷൗക്കത്ത് വ്യക്തമാക്കി.
കെപിസിസി ജനറല്‍ സെക്രട്ടറി ആര്യാടന് ഷൗക്കത്തിന് മുന്നറിയിപ്പുമായി കെപിസിസി നേതൃത്വം
